പീഡനാരോപണം; വിവരം മറച്ചുവെച്ചതിന് ജില്ലാ സെക്രട്ടറിക്കെതിരെ വിമര്‍ശന പ്രഹരം
പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ.ശശി എം.എല്‍.എ.ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി പരാതിനല്‍കിയവിവരം മറച്ചുവെച്ചതിന് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനെതിരെ സംസ്ഥാന കമ്മിററിയിലുംരൂക്ഷ വിമര്‍ശം.
ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയെന്നും പരാതിയിന്‍മേല്‍ നടപടിയൊന്നുമുണ്ടാവാത്ത സാഹചര്യത്തിലാണ് യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതിനല്‍കിയതെന്നുമായിരുന്നു ആദ്യം പുറത്ത് വന്നത്.ഇതോടെ പരാതി കിട്ടിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന ജില്ലാ നേതൃത്വം വെട്ടിലായി. എന്നാല്‍ ഒഗസ്റ്റ് 24 നു തന്നെ പരാതി കിട്ടിയിരുന്ന കാര്യം സംസ്ഥാന നേതൃത്വം പിന്നീട് വ്യക്തമാക്കിയിരുന്നു.സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടും ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ മാറ്റമുണ്ടാവാതിരുന്നത് ഒരു വിഭാഗത്തിനിടയില്‍ അമര്‍ഷത്തിനിരയാക്കി.
പി.കെ.ശശി എം.എല്‍.എ.ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യതയുണ്ടായേക്കാം എന്ന് ഇതിലൂടെ വ്യക്തമായി.എന്നാല്‍ ഇതു സംബന്ധിച്ചുള്ള അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാത്രമേ ഉണ്ടാവു. ചികിത്സക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി തിങ്കളാഴ്ച തിരി ച്ചെത്തുമെന്നാണ് അറിയുന്നത്.
പരാതിയിന്‍മേല്‍ പാര്‍ട്ടിതല അന്യേഷണം അവസാനഘട്ടത്തിലാണ്.ഇതു സംബന്ധിച്ച് അന്യേഷണത്തിനായി പാര്‍ട്ടി നിയോഗിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എം.പി യും പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
എന്നാല്‍ യുവതി ഇതുവരെയും പൊലിസിന് മുന്‍പാകയോ പൊതുവേദിയിലോ പരാതി ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല. അതിന് പിന്നിലുള്ള കാരണം അവ്യക്തമാണ്.
ഈ ആരോപണങ്ങള്‍ക്കു പിന്നില്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവാണെന്നും പരക്കെ അഭ്യൂഹങ്ങളുണ്ട്. പ്രശ്്്‌നം പാര്‍ട്ടിക്ക് അവമതിപ്പിന് ഇടയാക്കിയതാണ് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയത്. ഈ വിഷയത്തില്‍ ഇതുവരെ നിശബ്ദരായിരുന്ന നേതാക്കള്‍ പാര്‍ട്ടിവേദിയില്‍ മനസ്സുതുറക്കുന്നത് പാര്‍ട്ടിക്ക്്് ക്ഷീണമുണ്ടാക്കുമെന്നതിനാല്‍ ശശിക്കെതിരെ നടപടിയുണ്ടാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."