വൈഷ്ണവിയുടെ പഠനത്തിന് സഹായം നല്‍കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ
പോത്തന്‍കോട്: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടി ഡോക്ടറാവാന്‍ ആഗ്രഹിക്കുന്ന വൈഷ്ണവിയ്ക്ക് തുടര്‍ പഠനത്തിന് ആദ്യ സഹായവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയെത്തി.
തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1985 ലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മ 85 ആണ് ഒരു ലക്ഷം രൂപ സഹായം നല്‍കിയത്. വൈഷ്ണവിയെ അഭിനന്ദിക്കാന്‍ മന്ത്രി വീട്ടിലെത്തിയപ്പോഴാണ് മെഡിക്കല്‍ പ്രവേശന പഠനത്തിനുള്ള സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഓര്‍മയുടെ ഭാരവാഹികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്. കഴക്കൂട്ടം മണ്ഡലത്തിലെ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിയായ പ്രകാശം പദ്ധതിയില്‍ വൈഷ്ണവിയുടെ തുടര്‍ പഠനം ദത്തെടുക്കുമെന്ന് മന്ത്രി ബുധനാഴ്ച പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഓര്‍മയുടെ ഈ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.
1138 മാര്‍ക്ക് വാങ്ങി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടും തുടര്‍ പഠനത്തിനു വഴി കാണാതെ ബുദ്ധിമുട്ടുന്ന വൈഷ്ണവിയുടെ അവസ്ഥ പൊതു സമൂഹത്തിനു മുന്നിലെത്തിച്ച പത്രങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ബാങ്കില്‍ പ്രത്യേകം അക്കൗണ്ട് തുടങ്ങി വൈഷ്ണവിയ്ക്ക് ലഭിക്കുന്ന ധനസഹായങ്ങള്‍ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈഷ്ണവിയും മാതാവ് ഉഷയും, സഹോദരന്‍ വൈഷാഖും ഉള്‍പ്പെടുന്ന കുടുംബത്തിനുള്ള നാല് സെന്റ് ഭൂമിയില്‍ നഗരസഭ വീട് നിര്‍മാണത്തിനു നല്‍കുന്ന മൂന്ന് ലക്ഷം രൂപയോടൊപ്പം അത്രയും തുകകൂടി ചിലവഴിച്ച് മെച്ചപ്പെട്ട വീട് വച്ചു നല്‍കുവാന്‍ ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."