അനധികൃത മണല്‍കടത്ത്് ഇനി ക്രിമിനല്‍ കുറ്റം
പട്ടാമ്പി: പ്രളയക്കെടുതിക്ക് ശേഷം കുമിഞ്ഞ് കൂടിയ മണല്‍ അനധികൃതമായി കടത്തികൊണ്ട് പോകുന്നതിനെതിരെ നിയമം കര്‍ക്കശമാക്കി. മണലെടുക്കുന്നവരും അതില്‍ പ്രവര്‍ത്തിക്കുന്നവരടക്കം എല്ലാവരും ക്രിമിനല്‍ കുറ്റക്കാരായി മാറുന്ന നിയമമാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്്്. പട്ടാമ്പി, തൃത്താല മേഖലകളില്‍ മണല്‍കടത്ത് ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്്. ഇന്ത്യന്‍ പീനല്‍കോഡിന്റെ പൊതുമുതല്‍ കളവ് നടത്തുന്നതിനെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയില്‍ ശിക്ഷയാണ് ലഭിക്കുക. നദീസംരക്ഷണ നിയമം, മണല്‍വാരലിലെ കുറ്റം, പൊതുമുതല്‍ കളവ് നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ നിയമത്തില്‍ വരും. മണല്‍ കയറ്റി കൊണ്ട് പോകുന്നവരും വാഹനങ്ങളും തൊഴിലാളികളും ഇറക്കുന്ന സ്ഥലത്തെ ഉടമകളും അത് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തി നടത്തുന്നവരും അഴികളെണ്ണേണ്ടി വരും. അത് കൊണ്ട് തന്നെ അനധികൃതമായി മണല്‍കടത്തി കൊണ്ട് പോകുന്നവരെ പിടികൂടുന്നതിനായി പൊതുജനങ്ങള്‍ക്ക് വിവരം താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. 0466 2214300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."