ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുവയസുകാരന്‍ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
പൈപ്പ് പൊട്ടിയത് നന്നാക്കാന്‍ ശ്രമിച്ചത് വിനയായി
കഠിനംകുളം: പൈപ്പ് പൊട്ടിയത് ശെരിയാക്കാനായി വാട്ടര്‍ അതോറിറ്റിക്കാര്‍ ദേശീയപാതയുടെ കുറുകെ കുഴിയെടുത്തത് നാട്ടുകാര്‍ക്ക് വിനയായി. കുഴിയെടുത്ത സ്ഥലത്ത് പൈപ്പ് കണ്ടതുമില്ല, വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്തവിധം വീണ്ടും കുഴി രൂപപ്പെടകയും ചെയ്തു.
ഇതോടെ ഒരുപകലും രാത്രിയും കഴക്കൂട്ടം വെട്ടുറോഡ് ദേശീയപാത വാഹനസമുദ്രമായി മാറി. ഇതോടെ അത്യാഹിതങ്ങളില്‍പ്പെട്ട് നഗരത്തിലെ ആശുപത്രികളിലേക്ക് പാഞ്ഞ ആമ്പുലന്‍സുകള്‍ പോലും ഗതാഗതകുരുക്കില്‍പ്പെട്ടു.
കഴക്കൂട്ടം ബസ് സ്റ്റാന്റിനടുത്താണ് പൈപ്പ് പൊട്ടി വെള്ളം ലീക്കായത്. വ്യാഴാഴ്ച രാത്രിയോടെ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ വേണ്ടി അതോറിറ്റിക്കാര്‍ ജെ.സി.ബിയുമായെത്തി കുഴിതോണ്ടിയത്. കുഴിയെടുത്ത ഭാഗത്ത് പൈപ്പ് കണ്ടില്ല.
ഇത് മണ്ണിട്ട് മൂടിയെങ്കിലും രാത്രിയോടെ പെയ്ത മഴയില്‍ കുഴി വീണ്ടും രൂപപ്പെട്ട് വാഹനങ്ങള്‍ തെന്നിമാറി കുഴിയില്‍ വീണ് മുന്നോട്ട് പോകാന്‍ കഴിയാതെയായി. ഇന്നലെ രാവിലെ മുതല്‍ കഴക്കൂട്ടത്തെ കുരുക്ക് അതിരൂക്ഷമാകുകയും പൊലിസിനുപോലും നിയന്ത്രിക്കാന്‍ സാധിക്കാതെയായി. പൊട്ടിയ പൈപ്പ് കടന്നുപോകുന്നതിനെകുറിച്ച് വാട്ടര്‍ അതോറിറ്റിയുടെ അജ്ഞതയാണ് ഇതിന് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."