ബിനോയ് കേസില്‍ കോടിയേരിയുടെ വാദം പൊളിയുന്നു; സംഭവം നേരത്തെ അറിയാമായിരുന്നു
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. വിഷയം നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നാണ് അഡ്വ. ശ്രീജിത്ത് പറയുന്നത്. ഇക്കാര്യം താന്‍ നേരത്തെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ശ്രീജിത്തിന്റെ പ്രതികരണം.
ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചായിരുന്നു.ഏപ്രില്‍ 18നായിരുന്നു ചര്‍ച്ച. അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്കിയാല് പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് ബിനോയിയും പറഞ്ഞു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ള ശ്രമമാണ് യുവതിയുടെതെന്നായിരുന്നു കോടിയേരിയും പറഞ്ഞത്.
കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റേതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞു.
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചു. പിന്നീട് ഒരു മണിക്കൂറോളം നീണ്ട
മധ്യസ്ഥ ചര്‍ച്ച പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."