അപകടകാരികളായ കടന്നല്‍കൂടുകള്‍ ഗ്രാമങ്ങളിലും
കൊപ്പം: വനപ്രദേശങ്ങളില്‍ വ്യാപകമായി കണ്ടിരുന്ന അപകടകാരികളായ കുമ്മായകടന്നലുകള്‍ നാട്ടിന്‍പുറങ്ങളിലും. വനനശീകരണമടക്കം പരിസ്ഥിതിക്ക് സംഭവിച്ച തകര്‍ച്ചകാരണം വനപ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്ന കുമ്മായ കടന്നലുകള്‍ നാട്ടിന്‍ പുറങ്ങളിലും ഇപ്പോള്‍ സാധാരണയാകുന്നുണ്ട് . മണ്ണും ചപ്പ് ചവറുകളും സംയോജിപ്പിച്ചു കൊണ്ട് ഉണ്ടാക്കുന്ന ഇത്തരം കൂടുകള്‍ കണ്ടെത്തിയാല്‍ നശിപ്പിക്കാന്‍ ശ്രമിക്കാതെ ഇതുമായി ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്ന് അബ്ബാസ് പറഞ്ഞു. കൂടിന് പുറത്ത് സാധാരണ കടന്നലുകളെ കാണപ്പെടാത്തത് കാരണം അറിവില്ലായ്മകൊണ്ടും മറ്റും കൂട് തകര്‍ക്കാനോ മണ്ണെണ്ണ പോലുള്ളവ ഒഴിക്കാനോ ശ്രമിച്ചാല്‍ ഇവ കൂടുതല്‍ അക്രമകാരികളാവും. വിദഗ്ധ രീതിയില്‍ മാത്രമേ ഇത്തരം കൂടുകള്‍ നശിപ്പിക്കാന്‍ കഴിയുകയുള്ളൂ. വീടുകള്‍ക്ക് സമീപം കാണപ്പെട്ട വെള്ളകുമ്മായ കടന്നല്‍ വിഭാഗത്തില്‍ പെട്ട അപകടകാരികളായ കടന്നലുകളുടെ ഭീമന്‍ കൂടുകള്‍ സമീപകാലത്ത് ധാരാളം നീക്കം ചെയ്തതായി അദ്ധേഹം പറഞ്ഞു. കണ്ടേങ്കാവില്‍ താമസിക്കുന്ന പുലാക്കല്‍മുഹമ്മദാലിയുടെ വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ കടന്നല്‍ കൂട് കണ്ടെത്തിയത് മരത്തില്‍ നിറയെ കുരുമുളക് പടര്‍ന്ന് കയറിയതിനാല്‍ കൂട് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വീട്ടിലെ ഒരു കുട്ടിക്ക് കടന്നല്‍ കുത്തേറ്റതോടെയാണ് കൂട് വീട്ടുകാര്‍ കണ്ടെത്തിയത് തുടര്‍ന്ന് അബ്ബാസിനെ വിവരമറിയിക്കുകയായിരുന്നു .കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പിലെ ഒരു വീട്ടിലും സമാനമായരീതിയില്‍ കടന്നല്‍ കൂട് കണ്ടെത്തി നശിപ്പിച്ചു നടുവട്ടം പപ്പടപടിയിലും കൊളത്തൂര്‍ ഓണപ്പുടയിലും ഇത്തരം കടന്നല്‍ കൂടുകള്‍ കണ്ടെത്തി നശിപ്പിച്ചത് ഈ അടുത്തദിവസങ്ങളിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."