ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുവയസുകാരന്‍ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
വിഴിഞ്ഞം: ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നു വയസുകാരന്‍ മരിച്ചു. ആശുപത്രിയില്‍ നിന്നു മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍. വെങ്ങാനൂര്‍ നെല്ലിവിള നന്ദന ഭവനത്തില്‍ ചന്ദ്രന്‍-മീര ദമ്പതികളുടെ മകന്‍ അനന്ദുവാണ് (11) മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ 16 മുതല്‍ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് (സി.എച്ച്.സി) കുട്ടിയെ കാണിച്ചിരുന്നത്. ആദ്യദിവസം തന്നെ കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മരുന്ന് നല്‍കി വീട്ടിലേക്ക് അയക്കുകയാണ് ആശുപത്രി അധികൃതതര്‍ ചെയ്തത്.
വ്യാഴാഴ്ച നടത്തിയ രക്ത പരിശോധനയില്‍ കൗണ്ട് കുറഞ്ഞുവെന്ന് കണ്ടെത്തിയിട്ടും കിടത്തി ചികിത്സിക്കാതെ മരുന്ന് നല്‍കി വീട്ടില്‍ കൊണ്ടുപോയി മാതള ജൂസ് നല്‍കാനായിരുന്നുആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്.
തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിക്കു പുറത്തെത്തിയ കുട്ടി അവിടെ കുഴഞ്ഞു വീണു. ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ട് മണിയോടെ മരിച്ചു.
വിഴിഞ്ഞം സി.എച്ച്.സിയില്‍ ചികിത്സക്കെത്തിയിരുന്ന ദിവസം മുതല്‍ കുട്ടിക്ക് വൈറല്‍പ്പനിയോ മറ്റോ ആണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അത് ഗൗരവത്തിലെടുക്കാതെ വീട്ടില്‍ കൊണ്ടുപോയി ചികിത്സിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കികയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
ചികിത്സക്കെത്തിയ ദിവസം തന്നെ കുട്ടിയുടെ ശരീരത്ത് ചുവന്നു തിണര്‍ത്ത പാടുകളും കണ്ണിനു ചുമപ്പും ഛര്‍ദിയും ഉണ്ടായിരുന്നുവത്രെ.
അന്നു തന്നെ വേണ്ടത്ര ഗൗരവത്തില്‍ ചികിത്സ നല്‍കിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അനന്തു വി.എച്ച്.എസ്.എസ്.ഫോര്‍ ബോയ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ.് സഹോദരങ്ങള്‍: നന്ദു, നന്ദന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."