മഴക്കെടുതി: നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം 22ന് ജില്ലയിലെത്തും
പാലക്കാട് :ജില്ലയിലെ മഴക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മൂന്ന് പേരടങ്ങുന്ന കേന്ദ്രസംഘം സെപ്തംബര്‍ 22ന് ജില്ലയില്‍ എത്തും. രാവിലെ 9ന് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം 9.30ന് കലക്ടറേറ്റില്‍ നിന്നാണ് ദുരന്തബാധിതപ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് സംഘം തുടക്കമിടുക. നെല്ലിയാമ്പതിയിലേക്കാണ് ആദ്യ സന്ദര്‍ശനം. പോത്തുണ്ടിയിലെത്തിയ ശേഷം നെല്ലിയാമ്പതിയുമായി ബന്ധിപ്പിക്കുന്ന തകര്‍ന്ന റോഡുകള്‍ നിരീക്ഷിക്കും. ഉച്ചയോടെ പാലക്കാട്ടെത്തി പ്രദേശത്തെ തകര്‍ന്ന റോഡുകള്‍ നിരീക്ഷിച്ച് വിലയിരുത്തും. ഉച്ചയ്ക്കു ശേഷം ശംഖുവാരത്തോട്, കുമാരസ്വാമി സുന്ദരംകോളനികളും തുടര്‍ന്ന് കരടിയോട്, കോട്ടോപ്പാടം ,മണ്ണാര്‍ക്കാട് എന്നിവിടങ്ങളും സന്ദര്‍ശിച്ച ശേഷം മലപ്പുറത്തേയ്ക്ക് തിരിക്കും.
നീതി ആയോഗ് അഡ്‌വൈസര്‍ ഡോ.യോഗേഷ് സുരി, കേന്ദ്ര കുടിവെളളവിതരണം,ശുചിത്വ വകുപ്പ് മന്ത്രാലയം അഡീ.അഡ്‌വൈസര്‍, ഡോ.ദിനേഷ് ചന്ദ്, കേന്ദ്ര റോഡ് ഗതാഗതം ഹൈവേ മന്ത്രാലയം റീജിനല്‍ ഓഫീസര്‍ വി.വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുക.സംസ്ഥാന ദുരന്തനിവാരണ വിഭാഗം സെക്ഷന്‍ ഓഫീസര്‍ സിജി.എം.തങ്കച്ചനും സംഘത്തോടൊപ്പമുണ്ടാകും
എ.ഡി.എം, ആര്‍.ഡി.ഒ, പൊതുമരാമത്ത് റോഡ് , മലമ്പുഴ ജലസേചനവിഭാഗം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, പാലക്കാട് മുന്‍സിപ്പാലിറ്റി സെക്രട്ടറി, ജില്ലാ പ്ലാനിങ് ഓഫീസര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിന് നേതൃത്വം കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."