ഇസ്താംബൂള്‍ മേയറല്‍ തെരഞ്ഞെടുപ്പ്: ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് തിരിച്ചടി, പ്രതിപക്ഷ സ്ഥാനാര്‍ഥി വിജയിച്ചു
ഇസ്താംബൂള്‍: ഇസ്താംബൂള്‍ മേയറല്‍ (നഗരസഭ) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്‌റാം ഇമാമോഗ്‌ലു കൃത്യമായ ഭൂരിപക്ഷത്തോടെ വിജയമുറപ്പിച്ചു.
ഏതാണ്ട് ഭൂരിഭാഗം ബാലറ്റ് പെട്ടി തുറന്നപ്പോള്‍, 54 ശതമാനം വോട്ടുകളോടെ മുന്നിട്ടു നില്‍ക്കുകയാണ് ഇമാമോഗ്‌ലു. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 45 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
തുര്‍ക്കിയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വാണിജ്യ ഹബ്ബുമായ ഇസ്താംബൂള്‍ പ്രതിപക്ഷ പിടിച്ചടക്കിയൂടെ കനത്ത തിരിച്ചടിയാണ് ഉര്‍ദുഗാനുണ്ടായിരിക്കുന്നത്. പുതിയ തുടക്കമാണിതെന്ന് ഇമാമോഗ്‌ലു പറഞ്ഞു.
മുന്‍ ടര്‍ക്കിഷ് പ്രധാനമന്ത്രി ബിനാലി യില്‍ദ്രിമാണ് ഇമാമോഗ്‌ലുവിന്റെ എതിര്‍സ്ഥാനാര്‍ഥി. തന്റെ എതിര്‍ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ബിനാലി പ്രതികരിച്ചു.
ഇതോടെ 17 വര്‍ഷത്തിനു ശേഷം ഇസ്താംബൂളിന്റെ ഭരണം നഷ്ടപ്പെടുകയാണ് എ.കെ പാര്‍ട്ടിക്ക്.
'ഇസ്താംബൂള്‍ തോറ്റാല്‍ തുര്‍ക്കി തോറ്റു'
ഇസ്താംബൂള്‍ തെരഞ്ഞെടുപ്പ് വെറുമൊരു പ്രാദേശിക തെരഞ്ഞെടുപ്പല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജ്യം ഭരിക്കുന്ന എ.കെ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുന്നോയെന്ന ഭീഷണി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉയര്‍ന്നുവരുന്ന ചോദ്യം.
1990 കളില്‍ ഇസ്താംബൂളിന്റെ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മേയറായി ജ്വലിച്ചാണ് അദ്ദേഹം തുര്‍ക്കിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നതും. 'ഇസ്താംബൂള്‍ തോറ്റാല്‍ തുര്‍ക്കി തോറ്റു'- എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രശസ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."