മംഗല്‍പ്പാടിയില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം
കാസര്‍കോട്: ജില്ലയുടെ വടക്കന്‍ മേഖലകളിലെ കുടിവെള്ള സ്രോതസുകള്‍ അതിവേഗം വരളുന്നു. കുടിവെള്ള സ്രോതസുകള്‍ വരണ്ടുതുടങ്ങിയതോടെ ശുദ്ധജല പദ്ധതികള്‍ അവതാളത്തിലാകുന്ന അവസ്ഥയിലാണ്. വടക്കന്‍ മേഖലയിലെ പയസ്വിനി പുഴയും ഷിറിയ പുഴയും വരള്‍ച്ചയുടെ വക്കിലാണ്. മംഗല്‍പ്പാടി പഞ്ചായത്തിലെ ഉപ്പള പുഴയിലെ കൊടങ്കൈയില്‍ കുടിവെള്ളം വറ്റിത്തുടങ്ങിയതോടെ കുടിവെള്ള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെനിന്നു വെള്ളം പമ്പ് ചെയ്യുന്നത്.
മംഗല്‍പ്പാടി പഞ്ചായത്തിലെ ശുദ്ധജലവിതരണത്തിനു ജലം ശേഖരിക്കുന്ന കൊടങ്കൈയില്‍ വെള്ളം ആശങ്കാജനകമായി കുറയുകയാണ്. കൊടങ്കൈയില്‍ സ്ഥാപിച്ച വലിയ കിണറില്‍നിന്നാണ് ശുദ്ധജലവിതരണത്തിനു വെള്ളം പമ്പ് ചെയ്യുന്നത്. ഈ കിണറില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്നാണ് വെള്ളത്തിന്റെ പമ്പിങ് ഒന്നിടവിട്ട ദിവസങ്ങളിലേക്കു മാറ്റിയിരിക്കുന്നത്.
ഇപ്പോഴത്തെ പോലെ പുഴ വരളുകയും തുലാവര്‍ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ വടക്കന്‍ മേഖല നേരത്തെ പ്രതിസന്ധി നേരിടും.
വെള്ളത്തിന്റെ ക്ഷാമംവടണ്ടക്കണ്ടന്‍ ഖേലയിലെ കാര്‍ഷിക മേഖലയെ ഇതിനകം തന്നെ ബാധിച്ചിരിക്കുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉപ്പള പുഴയിലെ കൊടങ്കൈയിലെ തടയണ നിര്‍മിച്ചിട്ടുണ്ടെങ്കിലും അതും വരള്‍ച്ചാഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."