നഗരത്തില്‍ സ്വര്ണാഭരണപണിശാല കുത്തിത്തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ സ്വര്‍ണാഭരണ പണിശാലയുടെ ഷട്ടര്‍ കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ അയിരുകളും ആഭരണങ്ങളും കൊള്ളയടിച്ചു.
കാലത്ത് ഒന്പതിനു കടതുറക്കാനായി വന്ന അതെ കെട്ടിടത്തിലെ മറ്റൊരു കടക്കാരനാണ് കുശാല്‍ നഗര്‍ സ്വദേശിയായ ജയരാജന്റെ 'കലാസാഗര്‍ ജ്വല്ലറിയുടെട' ഷട്ടര്‍ തകര്‍ത്ത നിലയില്‍ കാണുന്നതും ജയരാജനെ വിളിച്ചറിയിക്കുന്നതും.
28 വര്‍ഷമായി മഡോണ ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ജയരാജന് ഈ കട നടത്തിവരുന്നു. പ്രമുഖ ജ്വല്ലറി കടകള്‍ക്ക് മോതിരം ഉണ്ടാക്കി നല്‍കലാണ് ജയരാജന്റെ പ്രധാന ജോലി.
അഞ്ചുവര്‍ഷത്തെ സ്വര്‍ണ അയിരുകളും റിപ്പയറിങ് അവശിഷ്ടങ്ങളും ഒന്നിച്ചു ചേര്ത്തുകെട്ടിവച്ചത് നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുമെന്ന് ജയരാജന് പറഞ്ഞു.
ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."