സീറ്റ് വിഭജനം: വിട്ടു കൊടുക്കാതെ ജോസ് പക്ഷവും സി.പി.ഐയും; ത്രിശങ്കു സ്വര്‍ഗത്തില്‍ എല്‍.ഡി.എഫ്, ഇന്ന് വീണ്ടും യോഗം
കോട്ടയം: സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതിസന്ധിയിലായി എല്‍.ഡി.എഫ്. കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസും, സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടില്‍ സിപിഐയും ഉറച്ച് നില്‍ക്കുന്നതാണ് എല്‍.ഡി.എപിനെ വെട്ടിലാക്കിയത്. പ്രശ്ന പരിഹാരത്തിനായി കോട്ടയത്ത് ഇന്ന് വീണ്ടും എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തില്‍ നാല് സീറ്റും, പാലാ മുന്‍സിപ്പാലിറ്റിയില്‍ 7 സീറ്റും എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ സി.പി.ഐ തയ്യാറല്ല. പാലായില്‍ 13 സീറ്റും, ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുമാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസിന് വേണ്ടി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയ സി.പി.ഐ ഇനി ചര്‍ച്ചക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളില്‍ ഒന്ന് സി.പി.ഐ വിട്ടുനല്‍കിയിരുന്നു. ഒന്നുകൂടി ആവശ്യപ്പെട്ടതോടെയാണ് സി.പി.ഐ ഇടഞ്ഞത്. പാര്‍ട്ടിയുടെ അഭിമാനം പണയം വെച്ച് ഒത്തുതീര്‍പ്പിന് വഴങ്ങേണ്ട എന്നാണ് സി.പി.ഐയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."