നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി റീച്ച് വേള്‍ഡ് വൈഡ്
കോട്ടയം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും വഴിയൊരുക്കുകയാണ് റീച്ച് വേള്‍ഡ് വൈഡ് എന്ന സന്നദ്ധ സംഘടന.
ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 7000ത്തോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ഇന്നും നാളെയും മറ്റന്നാളുമായി കേരളത്തിലെ വിവിധ ജില്ലകളിലുളള ഇരുപതോളം കേന്ദ്രങ്ങളില്‍ വെച്ചാണ് ഇവ വിതരണം ചെയ്യുന്നത്. കോട്ടയം തിരുനക്കരമൈതാനത് 22ന് വൈകിട്ട് നാലിന് നടക്കുന്നചടങ്ങില്‍ റീച്ച് വേള്‍ഡ് വൈഡ്പ്രവര്‍ത്തകര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. പണമില്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുണയേകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2004ലാണ് റീച്ച് വേള്‍ഡ് വൈഡ് എന്ന സന്നദ്ധ സംഘടന കോട്ടയത്ത് തുടങ്ങിയത്. വിശക്കുന്നവന്റെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സംഘടന വേറെയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ പിന്നോട്ടു നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."