കാണ്‍പൂരില്‍ ഗംഗ തെളിയുന്നു
കാണ്‍പൂര്‍: ഗംഗാ നദിയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജനസാന്ദ്രത കൂടിയ നഗരമാണ് കാണ്‍പൂര്‍. തുകല്‍ വ്യവസായത്തിന് പേരുകേട്ട ഈ നഗരം ദിവസേന 450 ദശലക്ഷം ലിറ്റര്‍ മലിനജലവും വ്യാവസായിക മാലിന്യങ്ങളുമാണ് നേരിട്ട് ഗംഗാ നദിയിലേക്ക് ഒഴുക്കി വിടുന്നത്.
എന്നിരുന്നാലും, ഗംഗയെ വൃത്തിയാക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗെ ആരംഭിച്ചതോടെ കാണ്‍പൂരിലെ പ്രധാന 16 അഴുക്കുചാലുകളില്‍ 13 എണ്ണവും ടാപ്പ് ചെയ്യുകയും അവ പൊതു മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്യും.
2018 നവംബറില്‍ പ്രതിദിനം 140 ദശലക്ഷം മലിനജലം ഗംഗയിലേക്ക് പുറന്തള്ളുന്ന ഒരു നൂറ്റാണ്ടില്‍ പരം പഴക്കമുള്ള സിസുമാവ എന്ന അഴുക്കുചാല്‍ പൂര്‍ണമായും തടഞ്ഞു. 60 കോടി മുതല്‍ മുടക്കില്‍ ആരംഭിച്ച ഏറ്റവും വലിയ ഡ്രെയിന്‍ ടാപ്പിങ് സംരഭമായിരുന്നു അത്.
നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള രണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് മലിനജലം പൈപ് ലൈനുകള്‍ വഴി ദിവസേന 80 ദശലക്ഷം ലിറ്റര്‍ മലിനജലം ഭിങ്കവന്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കും, 60 ദശലക്ഷം ലിറ്റര്‍ മലിനജലം ജജ്മാവ് മലിനജല പ്ലാന്റിലേക്കും വഴിതിരിച്ചുവിടും.
കാണ്‍പൂരിലെ പ്രധാന അഴുക്കുചാലുകള്‍ ടാപ്പുചെയ്യുന്നതുവഴി ഗംഗാനദിയും അതിന്റെ പോഷകനദികളും വൃത്തിയോടെയിരിക്കുമെന്നത് പ്രധാന നേട്ടമാണ്.
കാണ്‍പൂരിലെ പ്രധാനനദികളാണ് ഗംഗയും പാണ്ടുവും. പാണ്ടു നദിയിലേക്ക് 6 അഴുക്കുചാലുകളാണ് ഒഴുകുന്നത്. എന്നാല്‍ ഗംഗാ നദിയിലേക്ക് 16 പോഷകനദികള്‍ എത്തിച്ചേരുന്നുണ്ട്. ഇരുഭാഗങ്ങളിലേയും അഴുക്കുചാലുകള്‍ ടാപ്പ് ചെയ്തു. ഇപ്പോള്‍ ഗംഗയിലേക്കും പാണ്ടുവിലേക്കും മൂന്നു അഴുക്കുചാല്‍ വീതം ഒഴുകുന്നുണ്ടെന്ന് നാഷനല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയുടെ ഡരക്ടര്‍ ജനറല്‍ പറഞ്ഞു.
ഒരു നഗരത്തില്‍ ഒരു ഓപ്പറേറ്റര്‍ എന്ന ആശയത്തിന്റെ ഭാഗമായി പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ അനുവദിച്ചിട്ടുണ്ട്. ടാപ്പു ചെയ്യാത്ത അഴുക്കുചാലുകള്‍ ഈ പദ്ധതിയുടെ ഭാഗമായിരിക്കും. ഗംഗയിലേക്കോ പാണ്ടുവിലോക്കോ ഒഴുകുന്ന അഴുക്കുചാലുകള്‍ ടാപ്പുചെയ്യുന്നതിനായി സംയോജിത തീരുമാനമെടുക്കും. പ്രധാന അഴുക്കുചാലുകളെല്ലാം തന്നെ ഇതിനോ
കം തന്നെ ടാപ്പ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃത് പദ്ധതി പ്രകാരം 2020 ഓടെ ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വീടുകളില്‍ മലിനജല സംസ്‌കരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും, അതുവഴി ഗാര്‍ഹിക മാലിന്യങ്ങള്‍ ഗംഗയിലേക്ക് നേരിട്ട് ഒഴുക്കുന്നത് തടയാന്‍ കഴിയും.
ഗംഗാനദിയിലെ ഓക്‌സിജന്റെ അളവ് വര്‍ധിച്ചിട്ടുണ്ടെന്നും നിരവധി അഴുക്കുചാലുകള്‍ അടച്ചെന്നും 370 കോടി ചെലവില്‍ ഗംഗാതീരത്തെ വീടുകളിലെ മലിനജലം പുറന്തള്ളുന്ന പാത പരസ്പരം ബന്ധിപ്പിച്ചതു വഴി ഒരുപാട് പുരോഗതി ഉണ്ടായിട്ടുണ്ടെന്നും തുകല്‍ മാലിന്യങ്ങളും നിയന്ത്രിക്കുന്നുണ്ടെന്നും ഗംഗാ മലിനീകരണ നിയന്ത്രണ യൂനിറ്റ് പ്രൊജക്ട് മാനേജര്‍ ഘനശ്യാം ദിവേദി പറഞ്ഞു.
മാലിന്യങ്ങളൊന്നും നദികളിലേക്ക് പുറന്തള്ളാതിരിക്കാന്‍ പുതിയ പ്രൊജക്ടുകള്‍ ആവിഷ്‌കരിക്കുമെന്നും മാലിന്യരഹിതവും തെളിഞ്ഞ നദികളുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."