ഡി.വൈ.എഫ്.ഐ വൈക്കത്ത് ആയിരം മഴക്കുഴികള്‍ നിര്‍മിക്കും
വൈക്കം: വരള്‍ച്ചയെ നേരിടുന്നതിനും വേനല്‍ക്കാലത്ത് ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മറ്റി വിവിധ കേന്ദ്രങ്ങളില്‍ ആയിരം മഴക്കുഴികള്‍ നിര്‍മിക്കും.
ഓരോ പുരയിടങ്ങളിലും മഴക്കുഴികള്‍ നിര്‍മ്മിച്ച് വര്‍ഷകാലത്ത് പാഴായി പോകുന്ന ജലം തടഞ്ഞു നിര്‍ത്തി ഭൂമിക്കും മനുഷ്യര്‍ക്കുമായി കരുതി വയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദയനാപുരത്ത് നിര്‍വ്വഹിച്ചു. ജലലഭ്യതയുടെ കുറവ് മൂലം കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട സാഹചര്യമാണ്. എത്ര മഴ ലഭിച്ചാലും വേനല്‍ പകുതിയോടെ ഭൂമിയും പുഴകളും ജലസ്രോതസ്സുകളും വറ്റി വരളുന്ന സാഹചര്യമാണ്.
നൂറു യൂണിറ്റുകളിലായി ആയിരം മഴക്കുഴികളാണ് നിര്‍മ്മിക്കുന്നത്. ഇതു കൂടാതെ ശുദ്ധജല കേന്ദ്രങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജനങ്ങളും നടത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. ബ്ലോക്ക് പ്രസിഡന്റ് കെ.കെ രജ്ഞിത്ത്, സെക്രട്ടറി എം.സുരേഷ്‌കുമാര്‍, പി.മുകുന്ദന്‍, സന്ധ്യാമോള്‍, പി.എസ് മോഹനന്‍, പി.സുനില്‍, അഡ്വ. സുരേഷ്, സബീര്‍ ഇബ്രാഹിം, ശ്രീരാജ്, വി.അഭിജിത്ത്, വിജീഷ്, എസ്.അര്‍ജ്ജുന്‍, കെ.എസ് ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."