ബാലപീഡനങ്ങള്‍ ഏറെ നടക്കുന്നത് കുടുംബ ചുറ്റുപാടുകളില്‍: എ.സി.പി
മട്ടാഞ്ചേരി: കുട്ടികള്‍ ഏറെ പീഡിപ്പിക്കപെടുന്നത് വീടുകളിലും കുടുംബ ചുറ്റുപാടുകളില്‍ നിന്നുമാണെന്ന് മട്ടാഞ്ചേരി അസി. പൊലിസ് കമ്മിഷണര്‍ എസ്.വിജയന്. സമീപ കാലത്തെ പീഡന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ പീഡനങ്ങള്‍ കുറവാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. തോപ്പുംപടി ബീ.എം സെന്ററില്‍ തോപ്പുംപടി ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ യാത്രയില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ ശ്രദ്ധ കുറവും ബാലപീഡനങ്ങള്‍ക്ക് ഇടയായി തീരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ആര് ജയരാജ്, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.അനീഷ് , സബ് ഇന്‍സ്പെക്ടര്‍ പി.സി തങ്കച്ചന്, ജനമൈത്രി സി.ആര്.ഒ പി.എ ഓസേപ്പ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."