സിഎജി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ പ്രതിപക്ഷ തര്‍ക്കം തുടരുന്നതിനിടെ മന്ത്രി തോമസ് ഐസക് ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: സിഎജി റിപ്പോര്ട്ടിന്മേലുള്ള സര്‍ക്കാര്‍ പ്രതിപക്ഷ തര്‍ക്കം തുടരുന്നതിനിടെ ഇത് കരട് റിപ്പോര്‍ട്ടല്ല അന്തിമ റിപ്പോര്‍ട്ടാണെന്ന വാദവുമുയരുന്നുണ്ട്. അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്ന് ചില ഉന്നതോദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കരട് റിപ്പോര്‍ട്ടെന്നാവര്‍ത്തിക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി തോമസ് ഐസക് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ പുറത്ത് പറയുന്നത് നിയമവിരുദ്ധമാണ്. ഇതില്‍ പ്രതിപക്ഷം വലിയ ഒച്ചപാടുണ്ടാക്കി കെണ്ടിരിക്കുകയാണ്. കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്നാവര്‍ത്തിച്ച് പറഞ്ഞാണ് ഇന്നലെ മന്ത്രി തോമസ് ഐസക്ക് സിഎജിയെ വിമര്‍ശിച്ചത്. എന്നാല്‍ ഇത് കരട് റിപ്പോര്‍ട്ടല്ല സിഎജിയുടെ അന്തിമറിപ്പോര്ട്ടാണെന്നാണ് ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് ചില ഉന്നതോദ്യോഗസ്ഥരും പറയുന്നു. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ ഓരോ വാചകത്തിലും കരട് റിപ്പോര്‍ട്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ധനമന്ത്രി ഇത് അന്തിമറിപ്പോര്‍ട്ടാണെന്ന വാദം തള്ളിക്കളഞ്ഞിട്ടുമില്ല. സിഎജി യുടെ കരട് റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാരിന് കിട്ടിയിരുന്നു. അതിന് ധനവകുപ്പ് മറുപടിയും കൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."