HOME
DETAILS
MAL
കള്ളനോട്ട് കേസ് പ്രതിയുടെ ജാമ്യാപേക്ഷ മൂന്നാം തവണയും തള്ളി
backup
July 27 2016 | 20:07 PM
തലശ്ശേരി: കള്ളനോട്ട് പിടികൂടിയ കേസിലെ പ്രതി നല്കിയ ജാമ്യഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി മൂന്നാം തവണയും തള്ളി. തലശ്ശേരി ചേറ്റംകുന്ന് വി.വി ക്വാര്‍ട്ടേര്‍സില്‍ റസാഖ്(35) നല്കിയ ജാമ്യ ഹരജിയാണ് ജഡ്ജ് വി.ജി അനില്‍കുമാര്‍ തള്ളിയത്. നേരത്തെ രണ്ടുതവണ നല്കിയ ജാമ്യഹരജി ഇതേകോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ തലശ്ശേരി സെയ്ദാര്‍പള്ളിക്കു സമീപത്തെ ഹൗലത്ത് മന്‍സിലില്‍ ഫൈനാസ്(31) നല്കിയ ജാമ്യ ഹരജിയും മൂന്നു തവണ കോടതി തള്ളിയിരുന്നു. മെയ് 23 നാണ് 28000 രൂപയുടെ കള്ളനോട്ടുകള്‍ ഫൈനാസില്‍ നിന്ന് ധര്‍മടം പൊലിസ് കണ്ടെടുത്തത്. കള്ളനോട്ട് കൈമാറിയത് റസാഖാണെന്ന് ഫൈനാസ് പിന്നീട് പൊലിസിന് മൊഴി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."