ജില്ലയില്‍ മിക്ക കെട്ടിടങ്ങളിലും അഗ്‌നി നിയന്ത്രണ ഉപകരണങ്ങളില്ലെന്നു ഫയര്‍ ഫോഴ്‌സിന്റെ കണ്ടെത്തല്‍
കാക്കനാട്: ജില്ലയിലെ പകുതിയോളം കെട്ടിടങ്ങളില്‍ അഗ്‌നി നിയന്ത്രണ ഉപകരണങ്ങളില്ലെന്നു ഫയര്‍ ഫോഴ്‌സിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇവയുള്ള 50 ശതമാനം കെട്ടിടങ്ങളില്‍ 10 ശതമാനത്തില്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമവുമല്ല. ജില്ലാ ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റില്‍ പോലും കാലാവധി കഴിഞ്ഞ അഗ്‌നി നിയന്ത്രണ ഉപകരണങ്ങളാണ് ഇപ്പോഴുമുളളത്. ഇടപ്പള്ളിയിലെ മാളില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണു വിവരങ്ങള്‍ പുറത്തു വന്നത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസ്, ആര്‍.ടി. ഓഫീസ്, പ്രിന്‍സിപ്പള്‍ കൃഷി ഓഫീസ് തുടങ്ങി ഒട്ടേറെ ജില്ലാ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കളക്ടറേറ്റില്‍ തീപിടിത്തുമുണ്ടായാല്‍ തൃക്കാക്കര അഗ്‌നിശമനസേനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. പകുതിയോളം കെട്ടിടങ്ങളില്‍ അഗ്‌നി നിയന്ത്രണ ഉപകരണങ്ങളില്ലെന്നാണ് ഫയര്‍ ഫോഴ്‌സ് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇവയുള്ള 50 ശതമാനം കെട്ടിടങ്ങളില്‍ 10 ശതമാനത്തില്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമവുമല്ല. ഇടപ്പള്ളിയിലെ ഒബ്‌റോണ്‍ മാളില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്‌നിശമനസേനെ ശേഖരിച്ച വിവരങ്ങള്‍ പുറത്തു വന്നത്. കലക്ടറേറ്റിനെ കൂടാതെ പൊതു ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മറ്റു പല ഓഫിസുകളിലും അഗ്‌നി നിയന്ത്രണ ഉപകരണങ്ങളില്ല. കളക്ടറേറ്റില്‍ സുരക്ഷയുടെ ഭാഗമായി ദുരന്ത നിവാരണ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും കാര്യമായ സൗകര്യങ്ങളില്ല. അതിനിടെ, മാളില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പ്രധാന മാളുകളും സിനിമാശാലകളും അടിയന്തരമായി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കെട്ടിടങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ പാലിക്കേണ്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഒരാഴ്ചയ്ക്കകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."