'സാലറി ചലഞ്ച് ': വിസമ്മതം ഇന്നുകൂടി അറിയിക്കാം
തിരുവനന്തപുരം: സാലറി ചലഞ്ചിലേക്ക് പണം നല്‍കാന്‍ തയാറല്ലാത്തവര്‍ക്ക് വിസമ്മതപത്രം സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്.
ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫിസറെയാണ് വിസമ്മതം അറിയിക്കേണ്ടത്. ഇതറിയിക്കാത്ത ജീവനക്കാരുടെ ഒരുമാസത്തെ മുഴുവന്‍ ശമ്പളം ഒരുമിച്ചോ ഗഡുക്കളായോ പിടിക്കും.
ജീവനക്കാരില്‍ ഭൂരിഭാഗവും പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ മുപ്പത് ശതമാനത്തിലധികം പേര്‍ വിസമ്മതം അറിയിച്ചെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പറയുന്നത്.
മുപ്പതിനായിരത്തോളം ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫിസര്‍മാരാണ് ഉദ്യോഗസ്ഥരുടെ ശമ്പളബില്‍ എഴുതുന്നത്. ഇവരെയാണ് വിസമ്മതം സംബന്ധിച്ച വിവരം അറിയിക്കേണ്ടത്. അഞ്ചേമുക്കാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.
4,700 പേര്‍ ജോലി ചെയ്യുന്ന സെക്രട്ടേറിയറ്റില്‍ ഇതുവരെ 228 പേര്‍ മാത്രമാണ് വിസമ്മതം അറിയിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍ ഇന്നുണ്ടാകുമെന്ന് പ്രതിപക്ഷ യൂനിയന്‍ നേതാക്കള്‍ പറയുന്നു. 150 പേര്‍ പൊതുഭരണവകുപ്പിലും, 70 പേര്‍ ധനവകുപ്പിലും എട്ടുപേര്‍ നിയമവകുപ്പിലും വിസമ്മതം അറിയിച്ചിട്ടുണ്ട്. സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കുടുംബബജറ്റിനെ ബാധിക്കാതിരിക്കാന്‍ ഗവ.സെക്രട്ടേറിയറ്റ് സ്റ്റാഫ് സൊസൈറ്റി വായ്പ നല്‍കും.
കേരള യൂനിവേഴ്‌സിറ്റി എംപ്ലോയിസ് സൊസൈറ്റിയും ശമ്പളം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കുന്നുണ്ട്. അതിനിടെ, സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പെന്‍ഷന്‍കാരുമായി ധനമന്ത്രി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."