'കേന്ദ്ര നയങ്ങള്‍ക്കെതിരേ കര്‍ഷകത്തൊഴിലാളി വനിതകള്‍ മുന്നോട്ടു വരണം'
തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷികമേഖലയെ മുച്ചൂടും മുടിക്കുന്ന നയസമീപനങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷകത്തൊഴിലാളി വനിതകള്‍ മുന്നോട്ടുവരണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂനിയന്‍ വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ വര്‍ഗബോധത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടാകണം. കേരളത്തില്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ രാജ്യത്താകെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
ബി.ജെ.പിക്ക് തൊഴിലാളികളെ കുറിച്ചുള്ള ചിന്തയുണ്ടെങ്കില്‍ അതാണു ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന്‍, മഹിള അസോസിയേഷന്‍ നേതാവ് സൂസന്‍ കോടി ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."