കുട്ടികള്‍ക്കായി നാട്ടറിവ് യാത്ര
കൂത്താട്ടുകുളം: നാടിന്റെ പൈതൃകവും സംസ്‌കാരവും ജൈവ വൈവിധ്യവും അടുത്തറിയാന്‍ സംഘടിപ്പിച്ച നാട്ടറിവ് യാത്ര കുട്ടികള്‍ക്ക് പുത്തനുഭവമായി. കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂളിലെ അവധിക്കാല കളിക്കൂട്ടം വേനല്‍പ്പറവകളുടെ ഭാഗമായി ഇലഞ്ഞി കൂരുമല, പാഴൂര്‍ മണപ്പുറം, കളമ്പൂര്‍ കോട്ടപ്പുറം ഭാഗത്തെ റിവര്‍വ്യു പാര്‍ക്ക് തുടങ്ങിയ നാട്ടിടങ്ങളിലേക്ക് യാത്ര നടത്തിയത്. കൂരുമലയിലേക്ക് ടൂറിസം വകുപ്പ് നടപ്പാത ഒരുക്കിയിട്ടുണ്ട്.
കൂത്താട്ടുകുളം ഇലഞ്ഞി ഭാഗങ്ങള്‍ പൂര്‍ണമായും കാണാനാവുന്ന മേഖലയിലെ ഉയര്‍ന്ന പ്രദേശമാണിത്. ദിവസേന നൂറു കണക്കിനാളുകളാണ് കുന്നിന്‍ മുകളില്‍ കാറ്റു കൊള്ളാനും മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നത്. സ്‌കൂളിലെ ജൈവവൈവിധ്യ പാര്‍ക്കിലേക്ക് വേണ്ട സസ്യങ്ങള്‍ ഇവിടെ നിന്നും ശേഖരിച്ചാണ് കുട്ടികള്‍ മടങ്ങിയത്. 80 കുട്ടികളാണ് നാല് ദിവസത്തെ കാംപില്‍ പങ്കെടുത്തത്.
കൃഷി അസി.ഡയറക്ടര്‍ മോഹനന്‍, വിജയകുമാര്‍ കൂത്താട്ടുകുളം, സി.പി രാജശേഖരന്‍, എന്‍.കെ ലക്ഷമിക്കുട്ടി, ഡി ശുഭലന്‍, എന്നിവര്‍ കലാ, സാഹിത്യം, വ്യക്തിത്വം, പ്രവര്‍ത്തിപരിചയം തുടങ്ങിയ മേഖലകളില്‍ പരിശീലനങ്ങള്‍ നല്‍കി. സമാപന യോഗത്തില്‍ ഹെഡ്മിസ്ട്രസ് ആര്‍ വത്സല ദേവി, കെ.വി ബാലചന്ദ്രന്‍, സി.പി രാജശേഖരന്‍, സി.കെ ജയന്‍, കെ.പി സജികുമാര്‍, നിനതോമസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."