HOME
DETAILS
MAL
പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ മര്‍ദിച്ച് അവശരാക്കി: പശുക്കളെയും പണവും അപഹരിച്ച് വാനുമായി അക്രമികള്‍ കടന്നു
backup
June 24 2019 | 14:06 PM
കാസര്‍കോട്: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ മര്‍ദിച്ച് അവശരാക്കിയ ശേഷം പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു.
കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റവര്‍ ബദിയടുക്ക പൊലിസില്‍ പരാതി നല്കി. പ്രദേശത്തെ ബജ്രംഗദള് പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് സൂചന.
രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ഒരു സംഘം ഇവരെ പിന്തുടരുകയായിരുന്നു. അടുത്തെത്തിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പശുക്കളും പിക്കപ്പ് വാനുമായി കടന്നുകളഞ്ഞു. വണ്ടിയിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയാണ് കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."