ആര്‍ത്തവ രക്തത്തില്‍ മുങ്ങി അയ്യപ്പന്റേതെന്ന് തോന്നുന്ന ബാനര്‍: വിവാദമായപ്പോള്‍ തലയൂരി എസ്.എഫ്.ഐ
തൃശൂര്‍: ആര്‍ത്തവ രക്തത്തില്‍ മുങ്ങി നില്‍ക്കുന്ന അയ്യപ്പന്റേതെന്ന് തോന്നുന്ന ചിത്രമടങ്ങുന്ന ബാനര്‍ വിവാദത്തിലേക്ക്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ കോളജിലാണ് എസ്.എഫ്.ഐയുടെ പേരില്‍ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ പുതിയ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി സ്ഥാപിച്ച ബാനറാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്.
''പിറവി അതൊരു യാഥാര്‍ഥ്യമാണ്. പെണ്ണുടലിനു മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും പിറന്ന് വീണതൊരു വഴിയിലൂടെ. എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങള്‍ക്ക് നേരെ മുഖം തിരിക്കാന്‍. ശബരിമല സ്ത്രീപ്രവേശനം സമരം അനിവാര്യം എസ്.എഫ്.ഐ'' എന്നതാണ് ബാനറിലെ ഉള്ളടക്കം. മുന്‍പ് കോളജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച വീണ വായിക്കുന്ന നഗ്ന സ്ത്രീ രൂപം വരച്ചുള്ള ബോര്‍ഡ് സരസ്വതി ദേവിയെ അപമാനിച്ചുവെന്ന വിവാദം ഉയര്‍ന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ശബരിമലയിലെ യുവതീ പ്രവേശനവും കാരണമാണെന്ന് സി.പി.എം വിലയിരുത്തിയിരിക്കെയാണ് ബാനര്‍ വിവാദം ഉയരുന്നത്. എന്നാല്‍ ബാനര്‍ വെച്ചതുമായി എസ്.എഫ്.ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എടുത്തുമാറ്റിയതായും എസ്.എഫ്.ഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും, ബിജെപിയും രംഗത്തെത്തിയതോടെയാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."