കെടാമംഗലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
പറവൂര്‍: രാത്രി കാലങ്ങളില്‍ കെടാമംഗലം പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കെടാമംഗലം തൈവപ്പ് കണ്ണഞ്ചിറ റോഡില്‍ കക്കൂസ് മാലിന്യം തള്ളിയത് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
മാലിന്യം റോഡുവക്കിലും കാനകളിലും പരന്നതോടെ സമീപ വാസികള്‍ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. വഴിയാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ ഇതുവഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
ഡെങ്കിപ്പനിയും മറ്റു പകര്‍ച്ച വ്യാധികളും വ്യാപിക്കുമ്പോള്‍ വീടും പരിസരങ്ങളും ശുചീകരിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തുമ്പോഴാണ് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ റോഡുവക്കില്‍ കാനകളില്‍ കൊണ്ടുവന്നു തള്ളുന്നത്. ഇതിനെതിരേ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്. കക്കൂസ് മാലിന്യങ്ങള്‍ റോഡുവക്കിലും ഒഴിഞ്ഞ പറമ്പുകളിലും കൊണ്ടുവന്നു തള്ളുന്നവര്‍ക്കെതിരേ നഗരസഭാ അധികൃതരും പൊലിസ് അധികാരികളും നടപടി സ്വീകരിക്കണമെന്ന് കണ്ണഞ്ചിറതൈവപ്പ് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി തോപ്പില്‍ സുധീഷ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."