കുരുന്നുകള്‍ക്ക് കാല്പന്ത് കളിയുടെ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ വിദേശ പരിശീലകരെത്തി
മട്ടാഞ്ചേരി: കാല്പന്തുകളിയുടെ കളി തൊട്ടിലായി വിശേഷിപ്പിക്കപെടുന്ന ഫോര്‍ട്ടുകൊച്ചിയിലെ കുരുന്നുകള്‍ക്ക് വേനലവധിക്ക് തന്ത്രങ്ങള്‍ പകര്‍ന്നു നല്കാന് നാലംഗ വിദേശ പരിശീലകരെത്തി. ഇംഗ്ലണ്ടില്‍ നിന്നുള്ള നാഥന് ഫ്രണ്ട് , ആസ്ത്രേലിയക്കാരായ കിയറണ് ഒലെവി ,നിക് മേഗര് ,ഫ്രാന്‍സിലെ വനിത പരിശീലക മനാവ് വലേറ്റ എന്നിവരാണ് എത്തിയിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ സാന്റോസ് ക്ലബിനു വേണ്ടി ഇന്ത്യയുടെ മുതിര്‍ന്ന ഫുട്ബോള്‍ പരിശീലകന് റൂഫസ് ഡിസൂസയുടെ ക്ഷണ പ്രകാരമാണ് മുന്ന് രാജ്യങ്ങളില്‍ നിന്നായി നാല് പരിശീലകര്‍ എത്തിയിരിക്കുന്നത്.
മൂന്നു വയസു മുതല്‍ 13 വയസുവരെയുള്ള നൂറോളം കുട്ടികളാണ് കാംപില്‍ ഉള്ളത്. വിദേശ പരിശീലകര്‍ കാംപിലെത്തിയത് കുട്ടികളേയും ആവേശഭരിതരാക്കിയിട്ടുണ്ട്.
സാന്റോസ് ക്ലബ്ബിന്റെ നാല്പത്തി ഏഴാമത് വാര്‍ഷികവും വെള്ളിയാഴ്ച ആലോഷിച്ചു. പരേഡ് മൈതാനിയില്‍ നടന്ന ആഘോഷ പരിപാടികള്‍ വിരലളയാട വിദഗ്ദനും, റിട്ട: ഡി.വൈ.എസ്.പി.യുമായ ജോസഫ് ഡിസൂസ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാമുവല്‍ മാത്യു അധ്യക്ഷത വഹിച്ചു. പരിശീലകരായ റൂഫസ് ഡിസൂസ ,അല്‍ഫോണ്‍സ് ജോസി , ഗുസ്തി പരിശീലകന് എം.എം.സലീം, ജോര്‍ജ് ലോബല് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."