HOME
DETAILS

ചെന്നിത്തലയുടെ രാജിക്ക് പ്രവാസലോകത്ത് അഭിനന്ദനം പ്രവാസി നേതാക്കളെല്ലാവരും ലോക കേരള സഭയില്‍ നിന്നും രാജിവെക്കണമെന്ന് ആവശ്യം

  
backup
June 24 2019 | 17:06 PM

lok-keralasabha

മനാമ:പ്രവാസികളോട് സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക നിലപാടില്‍ ശക്തമായ പ്രതിഷേധമുയരണമെന്നും ആത്മാഭിമാനമുള്ളവരെല്ലാം ലോക കേരള സഭയില്‍ നിന്നും രാജിവെക്കണമെന്നാവശ്യം.
പ്രവാസികളായ വ്യവസായികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളിലും അവഗണനകളിലും പ്രതിഷേധിച്ച് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നത്.

ലോക കേരളസഭ എന്നാല്‍ പ്രവാസികള്‍ക്ക് നിക്ഷേപം ഇറക്കമ്പോള്‍ ബുദ്ധിമുട്ടുകള്‍ വരാത്ത രീതിയിലുള്ള, ഒരു ഏകജാലക നിക്ഷേപ സംരംഭം എന്നാണ് പരിചയപ്പെടുത്തിയിരുന്നത്.
പക്ഷേ നാട്ടില്‍ നിക്ഷേപം ഇറക്കാന്‍ ചെല്ലുന്ന ഒരു പ്രവാസിയുടെ അവസ്ഥയാണിപ്പോള്‍ കണ്ണൂരിലെ സാജനിലൂടെ കണ്ടത്. നേരത്തെ സുഗതനും സംഭവിച്ചത് ഇതാണ്. പതിറ്റാണ്ടുകളായി പ്രവാസികളായി കഴിയുന്നവര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്ക് നാട്ടിലെത്തുമ്പോള്‍ അവരെ കഴുകക്കണ്ണോടെ പിഴിയാന്‍ ദാഹിച്ച് കാത്ത് നില്‍ക്കുന്ന തെഴിലാളി വര്‍ഗ യൂനിയന്‍കാരുടെ നോക്കുകൂലി മുതല്‍ പ്രവാസികളുമായി ബന്ധപ്പെടുന്ന രേഖകളിലും സര്‍ക്കാര്‍ വകുപ്പുകളിലുമെല്ലാം പ്രവാസികള്‍ നിരന്തരമായി വേട്ടയാടപ്പെടുന്നുണ്ട്.
പ്രവാസികളില്‍ നിന്ന്, വിവിധ രൂപത്തില്‍ പണപ്പിരിവ് നടത്തുന്ന ഇടത് സര്‍ക്കാരും സിപിഎം പാര്‍ട്ടിയും പ്രവാസികളെ, തരം കിട്ടുമ്പോഴെല്ലാം അവഗണിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്യുന്നത്.

ലോക കേരളസഭ എന്ന പേരില്‍ നടത്തിയ മാമാങ്കം തന്നെ ഇതിനുദാഹരണമാണ്. ഇവിടെ വെച്ച് പ്രവാസികളെ മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയവരാണവര്‍. എന്നിട്ടും അവര്‍ തുടരുന്ന വഞ്ചനയുടെയും അവഗണനയുടെയും അവസാനത്തെ ഇരയാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍.

സര്‍ക്കാരുകള്‍ ഏത് രാഷ്ടീയക്കാരുടെതുമാവട്ടെ, പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതത്വവും അനുകൂല സാഹചര്യവും ഒരുക്കണം. അതിന് നോര്‍ക്കയായാലും ക്ഷേമനിധിയായാലും ലോക കേരളസഭയായാലും പ്രവാസികള്‍ക്ക് വേണ്ടിയാവുക എന്നതാണ് പ്രധാനം. അത് ലഭിക്കുന്നില്ലെങ്കില്‍ അവയുടെ ആവശ്യവുമില്ല. എപ്പോഴും പ്രവാസികളുടെ നീതിക്കും നന്മക്കുമായി രാഷ്ട്രീയം മറന്ന് മുഴുവന്‍ പ്രവാസികളും ഒരുമിച്ച് നില്‍ക്കണമെന്നും പ്രവാസി സംഘടനകള്‍ അതിന് നേതൃത്വം നല്‍കണമെന്നും ഒ.ഐ.സി.സി.സി ഗ്ലോബല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago