മരട് നഗരസഭയില്‍ ഭരണം പിടിക്കാനൊരുങ്ങി യു.ഡി.എഫ്
മരട്: നഗരസഭയില്‍ ഭരണം പിടിക്കാന്‍ വിമതരുടെ പിന്തുണയോടെ കോണ്‍ഗ്രസ് പടയൊരുക്കം തുടങ്ങി. എല്‍.ഡി.എഫ് പിന്തുണയോടെ നഗരസഭ ചെയര്‍പേഴ്‌സനായ ദിവ്യ അനില്‍കുമാറിനെതിരേ രണ്ട് വിമതരുള്‍പ്പെടെ പതിനേഴ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ബന്‍ അഫയേഴ്‌സ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കി.
കൗണ്‍സിലില്‍ പതിനേഴ് പേരുടെ പിന്തുണയോടെ വൈസ് ചെയര്‍മാന്‍ സ്ഥാനം നേടിയതോടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി ജില്ലാ നേതൃത്യത്തിന്റെ അനുമതിയോടെ വിമതരുമായി പരമാവധി വിട്ടുവീഴ്ചയാണ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിച്ച ജെയിച്ച അബ്ദുള്‍ ജബാര്‍ പാപ്പനയെ വൈസ് ചെയര്‍മാനാക്കിയും ബോബന്‍ നെടുംപറമ്പിലിനെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാക്കിയുമാണ് വിമതരെ മെരുക്കിയത്.
ഒരു വര്‍ഷത്തിന് ശേഷം ഇവര്‍ തമ്മില്‍ പരസ്പരം സ്ഥാനങ്ങള്‍ മാറുന്നതിനും ധാരണയായിട്ടുണ്ട്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഏറെയുള്ള ഇവിടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശേഷിക്കുന്ന കാലയളവില്‍ മാറി മാറി നല്‍കുമെന്നാണറിയുന്നത്. നഗരസഭയില്‍ അനിശ്ചിതത്വം ഒഴിവാക്കി യു.ഡി. എഫ് അധികാരത്തിലെത്തുമെന്നും പ്രഥമ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച സാധ്യമാക്കുമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍.കെ. സുരേഷ് ബാബു പറഞ്ഞു.
അവിഹിത മാര്‍ഗത്തിലുടെ യു.ഡി.എഫ് ഭരണം നേടാന്‍ ശ്രമിച്ചാല്‍ സ്വന്തന്ത്രയുള്‍പ്പെട്ട പതിനാറ് എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫ്പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.എ ദേവസി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."