ബി.ജെ.പി മന്ത്രിമാര്‍ വോട്ട് ചോദിച്ച് വരേണ്ടതില്ലെന്ന് യു.പിയിലെ സവര്‍ണ സമുദായ സംഘടനകള്‍
ലഖ്‌നൗ: വോട്ട് ചോദിച്ച് തങ്ങളുടെ അടുത്തേക്ക് വരേണ്ടതില്ലെന്ന് ബി.ജെ.പിക്ക് ഉത്തര്‍പ്രദേശിലെ 38 സവര്‍ണ സമുദായ നേതാക്കളുടെ മുന്നറിയിപ്പ്. ഇന്നലെ ലഖ്‌നൗവിലെ ഹസ്‌റത്ത്ഗഞ്ചില്‍ നടന്ന റാലിയിലാണ് അഖിലേന്ത്യാ ബ്രാഹ്മണ്‍ മഹാസഭയടക്കമുള്ള 38 സവര്‍ണ സമുദായങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ എസ്.സി-എസ്.ടി നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് സവര്‍ണ സമുദായങ്ങളുടെ മുന്നറിയിപ്പ്.
പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥക്കെതിരേ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. ഇതാണ് സവര്‍ണ സമുദായക്കാരെ പ്രകോപിപ്പിച്ചത്. ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ബ്രാഹ്മണ്‍ മഹാസഭാ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി ആവശ്യപ്പെട്ടു.
ദലിത് കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവയെപോലെ സവര്‍ണ കമ്മിഷനും ആരംഭിക്കണം. രാജ്യത്തെ 85 ശതമാനം ജനങ്ങളേയും ബി.ജെ.പി ചതിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം അവര്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സവര്‍ണ വിരുദ്ധ സമീപനം മാറ്റുന്നതുവരെ പ്രക്ഷോഭം ശക്തമാക്കും. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മനസിലാക്കാന്‍ കഴിയാത്ത ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മാനസിക നില പരിശോധിക്കേണ്ടതുണ്ടെന്നും കമലേഷ് തിവാരി ആവശ്യപ്പെട്ടു.
ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അഭിസംബോദന ചെയ്തുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അതിനിടയില്‍ ബാരാബങ്കി ജില്ലയില്‍ വിവിധ ഗ്രാമങ്ങളില്‍ സവര്‍ണ സമുദായ സംഘടനകള്‍ ബി.ജെ.പിക്കേതിരേ പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചു. വോട്ട് ചോദിച്ച് മന്ത്രിമാര്‍ ആരും തന്നെ ഗ്രാമത്തിലേക്ക് വരേണ്ടതില്ലെന്ന് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."