HOME
DETAILS

കുടുംബശ്രീ 19-ാമത് സംസ്ഥാനതല വാര്‍ഷികാഘോഷം ഇന്ന്

  
backup
May 19 2017 | 20:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-19-%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8



ആലപ്പുഴ: കുടുംബശ്രീ 19 - ാം സംസ്ഥാന വാര്‍ഷികം ഇന്ന് മുതല്‍ 28 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബശ്രീ അതിന്റെ വളര്‍ച്ചയുടെ നിര്‍ണായകഘട്ടം പിന്നിടുന്നുവെന്നതാണ് ഈ വാര്‍ഷികത്തിന്റെ പ്രത്യേകത. സാമ്പത്തിക ശാക്തീകരണവും സ്ത്രീ ശാക്തീകരണവും സാമൂഹിക ശാക്തീകരണവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്രകാരമുള്ള പ്രവര്‍ത്തന മുന്നേറ്റങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും കുടുംബശ്രീയുടെ ഭാവി കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രതിസന്ധികളെ അതിജീവിക്കുന്നതിനും പ്രവര്‍ത്തനപന്ഥാവില്‍ പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനും അവ നേരിടുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുകയെന്നതാണ് 19 ാം സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കുകയും ആവശ്യമായ പിന്തുണാ സംവിധാനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ബജറ്റ് വിഹിതത്തില്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ ഉണ്ടായ ഗണ്യമായ വര്‍ധനവ് ഇതിന് പ്രകടമായ ഉദാഹരണമാണ്. മെയ് 20, 21 തീയതികളില്‍ 277175 അയല്‍ക്കൂട്ടങ്ങളെ പ്രതിനിധീകരിച്ച് 1073 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും. മുന്‍വര്‍ഷങ്ങളിലെ സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് ഗ്രൂപ്പ് ചര്‍ച്ചക്ക് അവസരം നല്‍കുന്നുവെന്നുള്ളത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
20ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമം മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 21ന് ഉച്ചക്ക് രണ്ട് മണിക്ക് സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമം സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 22, 23 തീയതികളില്‍ കുടുംബശ്രീ അംഗങ്ങളുടെ സംസ്ഥാന കലോത്സവവും സംഘടിപ്പിക്കും. 22ന് കലോത്സവം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. 24, 25 തീയതികളില്‍ വിവിധ വിഷയങ്ങളിലായി ആലപ്പുഴയില്‍ തന്നെ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും. 24 മുതല്‍ 31 വരെ കുടുംബശ്രീ വിപണന മേള സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും.  ഇതിന്റെ ഭാഗമായി 70 കുടുംബശ്രീ യൂനിറ്റുകള്‍ മേളയില്‍ പങ്കെടുക്കും. ഹാന്‍ഡിക്രാഫ്റ്റ്‌സ്, അപ്പാരല്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, നിര്‍മാല്യം ഒരു ഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ആഭരണങ്ങള്‍, ആറന്മുള കണ്ണാടി, മലപ്പുറം ജില്ലയിലെ കുടുംബശ്രീ വനിതകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അരിയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കൂടാതെ ചക്ക വിഭവങ്ങളും മേളയില്‍ ലഭ്യമാകും.
ആലപ്പുഴ കലക്ടര്‍ വീണ എം. മാധവന്‍ വിപണന മേള ഉദ്ഘാടനം ചെയ്യും. വിപണന മേളയുമായി ബന്ധപ്പെട്ട് സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, ഫോക്ക്‌ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള സംഗീത നാടക അക്കാദമി, വിവിധ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ കലാകാരന്മാര്‍ സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുക്കും. 28നു വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടിയമ്മ, തോമസ് ചാണ്ടി, തിലോത്തമന്‍ എന്നിവര്‍ പങ്കെടുക്കും.
ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് മുതല്‍ 28 വരെ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിനായി മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായും ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ വര്‍ക്കിംഗ് ചെയര്‍മാനായും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ജനറല്‍ കണ്‍വീനറായും വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള എം എല്‍ എമാര്‍, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചുവരുന്നു.  വാര്‍ഷികം ഒരു വലിയ വിജയമാക്കുന്നതിന് എല്ലാ ദൃശ്യ-അച്ചടി-ശ്രവ്യ മാധ്യമങ്ങളുടെയും സഹകരണവും പിന്തുണയും കുടുംബശ്രീക്കൊപ്പമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ എ ആന്റ് എഫ് ഡയറക്ടര്‍ എന്‍ കെ ജയ, പ്രോഗ്രാം ഓഫിസര്‍ പ്രമോദ് കെ.വി, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് വി.ജെ, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago