HOME
DETAILS

കശ്മിരില്‍ കുത്തകകള്‍ക്ക് നിലമൊരുങ്ങുന്നു

  
backup
November 15 2020 | 23:11 PM

895623-2

 


ശ്രീനഗറില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ശ്രീനഗര്‍ ബന്ദിപുര ഹൈവേയില്‍ ഷില്‍വാത്ത് എന്നൊരു മനോഹരമായ ഗ്രാമമുണ്ട്. വിശാലമായ കൃഷിത്തോട്ടങ്ങളും റോഡരികിലേക്ക് പഴങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന ഫാമുകളുമുള്ള സുന്ദര പ്രദേശം. അതിന്റെ ഒരു ചെരുവിലൂടെയാണ് ഝലം നദിയൊഴുകുന്നത്. ഇന്ത്യ ബ്രിട്ടിഷുകാര്‍ ഭരിക്കുന്ന കാലത്ത് ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ ബോട്ടിങ്ങിനും മറ്റു വിനോദത്തിനുമായി ഷില്‍വാത്തിലെത്താറുണ്ടായിരുന്നു. ഝലം നദിക്കപ്പുറത്ത് ഏക്കറുകളോളം മുന്തിരിയും ആപ്പിളും ബദാമും വിളയിക്കുന്ന ഭൂമി പരന്നുകിടക്കുന്നത് കാണാം. ഒരുകാലത്ത് യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ രഹസ്യ തോട്ടമായിരുന്നു അത്. അതായത്, മദ്യരാജാവ് വിജയ് മല്യയുടെ പിതാവ് വിത്തല്‍ മല്യയുടെ കിങ് ഫിഷര്‍ മദ്യക്കമ്പനി രഹസ്യമായി ബിയര്‍ നിര്‍മിക്കാനുള്ള ഹോപ്‌സ് കൃഷി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ബിയര്‍ വിപണിയില്‍നിന്ന് കോടികള്‍ കൊയ്ത വിത്തല്‍ മല്യയെ സമ്പത്തിന്റെ നെറുകയിലെത്തിച്ചത് ഷില്‍വാത്തിലെ ഈ തോട്ടമാണ്. പൊന്നുവിളയുന്ന മണ്ണായിരുന്നു ഷില്‍വാത്തിലേത്. മല്യ അവിടെ എന്താണു കൃഷി ചെയ്യുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല.


1972ലാണ് തുടക്കം. ഷെയ്ഖ് അബ്ദുല്ല കശ്മിരിലെ ഭരണാധികാരിയാണ്. ബിസിനസ് യാത്രയില്‍ ഷെയ്ഖ് അബ്ദുല്ലയെ കണ്ട വിത്തല്‍ മല്യ തനിക്ക് കൃഷിചെയ്യാന്‍ കശ്മിരില്‍ ഭൂമി ചോദിച്ചു. മല്യ എന്താണു കൃഷിചെയ്യാന്‍ പോകുന്നതെന്ന് ഷെയ്ഖ് അബ്ദുല്ലയ്ക്ക് അറിയുമായിരിക്കണം. എന്നാല്‍ നാട്ടുകാരറിഞ്ഞില്ല. കരാറില്‍ അക്കാര്യം പറഞ്ഞതുമില്ല. കശ്മിരികള്‍ക്ക് ജോലി ലഭ്യമാകുന്ന വലിയൊരു കാര്‍ഷിക പദ്ധതിയാണ് മല്യ ഭൂമി വിട്ടുകിട്ടാന്‍ നല്‍കിയത്. മല്യയ്ക്ക് ഭൂമി വില്‍ക്കാന്‍ 35 എ വകുപ്പ് തടസമായിരുന്നെങ്കിലും കൃഷിഭൂമി കൃഷിയാവശ്യത്തിന് പാട്ടത്തിനു നല്‍കാന്‍ തടസമുണ്ടായിരുന്നില്ല. ഒരു നഴ്‌സറി സ്ഥാപിക്കാന്‍ ആദ്യം രണ്ടേക്കര്‍ നല്‍കി. അതില്‍ മല്യ ഹോപ്‌സ് വിത്തുകള്‍ ഉല്‍പാദിപ്പിച്ചു. ഗുണനിലവാരമുള്ള ഹോപ്‌സ് എല്ലായിടത്തുമുണ്ടാകില്ല. അതിനു മണ്ണും കാലാവസ്ഥയുമെല്ലാം ഒത്തുവരണം. ഷില്‍വാത്ത് മല്യയ്ക്ക് സ്വര്‍ണപ്പാടമായിരുന്നു. വിത്തുകള്‍ തയാറായതോടെ നിരവധി ഏക്കറുകളില്‍ മല്യ ഹോപ്‌സ് കൃഷി ചെയ്തു. വാഗ്ദാനം ചെയ്തപോലെ കശ്മിരികള്‍ക്ക് ജോലിയൊന്നും ലഭിച്ചില്ല. കൃഷിക്കായി നിലം പാകപ്പെടുത്തുകയും വിത്ത് വിതയ്ക്കുകയും ചെയ്യുന്ന ജോലികള്‍ മാത്രമായിരുന്നു കശ്മിരികള്‍ക്കു നല്‍കിയത്.


എന്താണ് തങ്ങള്‍ വിളയിക്കുന്നതെന്ന് അവര്‍ക്കറിയില്ലായിരുന്നു. വിളവെടുക്കാന്‍ മേല്‍നോട്ടത്തിനു വിദഗ്ധരായ ആളുകള്‍ വരും. വിളവെടുത്ത് കശ്മിരിനു പുറത്തേക്ക് കൊണ്ടുപോകും. ഷില്‍വാത്തില്‍നിന്ന് ഉല്‍പാദിപ്പിച്ച ബിയറുകള്‍ വിറ്റ് വിത്തല്‍ മല്യ കോടീശ്വരനായി. എന്നാല്‍ രഹസ്യം ഏറെനാള്‍ മുന്നോട്ടുപോയില്ല. എന്താണ് നടക്കുന്നതെന്ന് നാട്ടുകാര്‍ അറിഞ്ഞു. അതോടെ എതിര്‍പ്പുകളുമുയര്‍ന്നു. മദ്യത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കള്‍ കൃഷി ചെയ്യുന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. നാട്ടുകാരുടെ കൃഷിഭൂമി ഏക്കറുകള്‍ ഏറ്റെടുത്താണ് സര്‍ക്കാര്‍ മല്യയ്ക്ക് കോടികള്‍ കൊയ്യാന്‍ വിട്ടുനല്‍കിയിരുന്നത്. നാട്ടുകാരെ അതേ തോട്ടത്തില്‍ തൊഴിലാളികളാക്കി മാറ്റുകയും ചെയ്തു. പ്രതിഷേധം ശക്തമായി. 1990കളില്‍ കശ്മിരില്‍ സായുധസമരം ശക്തമായ കാലത്ത് ഹിസ്ബുള്‍ മുജാഹിദീന്‍ കമ്പനി അടച്ചുപൂട്ടി. തോട്ടത്തിനു തീയിട്ടു. തൊഴിലാളികളെ അടിച്ചോടിച്ചു. മല്യ പിന്നീട് അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. അപ്പോഴേയ്ക്കും ഒരു തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്തവിധം മല്യ സമ്പന്നനായി മാറിയിരുന്നു. ഈ സമ്പത്തില്‍ നിന്നാണ് പിന്നീട് കിങ് ഫിഷര്‍ വിമാനക്കമ്പനി ഉള്‍പ്പെടെയുള്ളവ മകന്‍ വിജയ് മല്യ കെട്ടിപ്പടുത്തത്.


ഏത്ര ഏക്കര്‍ ഭൂമിയാണ് മല്യയ്ക്ക് കൃഷിക്കുവേണ്ടി വിട്ടുകൊടുത്തതെന്ന് അന്നും ഇന്നും ആര്‍ക്കുമറിയില്ല. ഷില്‍വാത്തില്‍നിന്ന് തൊട്ടടുത്ത ഗ്രാമങ്ങളിലേക്കും മല്യ കൃഷി വ്യാപിപ്പിച്ചിരുന്നു. അതിനു ശേഷം കശ്മിരിലെ മണ്ണ് കൊള്ളയടിക്കാന്‍ നേരിട്ടോ അല്ലാതെയോ ആരും ശ്രമിച്ചിരുന്നില്ല. പ്രദേശവാസികളോ സര്‍ക്കാരോ അതിന് അനുമതി നല്‍കുകയും ചെയ്തില്ല.


എന്നാല്‍ പുതിയൊരു കാലത്തെ കൊള്ളയടിക്കാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ കളമൊരുക്കിയത്. അതിനായി ഈ ഒക്ടോബര്‍ അവസാനത്തോടെ ജമ്മു കശ്മിരിലെ സുപ്രധാനമായ ഭൂനിയമങ്ങളില്‍ മാറ്റം വരുത്തി. സര്‍ക്കാര്‍ ഒരേസമയം ജനസംഖ്യാ അട്ടിമറിക്കായുള്ള കുടിയേറ്റത്തിനും അതോടൊപ്പം കശ്മിരിലെ ധാതുസമ്പത്തുള്ള മണ്ണ് കുത്തകകള്‍ക്കും കൈയേറാന്‍ നിലമൊരുക്കിയുള്ള ഭേദഗതിയാണ് കൊണ്ടുവന്നത്. കശ്മിരികളുടെ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്ന 1970ലെ ജമ്മു കശ്മിര്‍ ഡെവലപ്‌മെന്റ് ആക്ട്, 1996ലെ ജമ്മു കശ്മിര്‍ ലാന്‍ഡ് റവന്യു ആക്ട്, 1976ലെ അഗ്രേറിയന്‍ റിഫോംസ് ആക്ട്, 1960ലെ ജമ്മു കശ്മിര്‍ ലാന്റ് ഗ്രാന്റ് ആക്ട് എന്നീ നാലു സുപ്രധാന നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഈ നാലു നിയമങ്ങള്‍ ഉള്‍പ്പെടെ 14 നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും മറ്റു 12 നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.
1970ലെ ജമ്മു കശ്മിര്‍ ഡെവലപ്‌മെന്റ് ആക്ടിലാണ് സര്‍ക്കാര്‍ ഏറ്റവും ഗൗരവമേറിയ ഭേദഗതികള്‍ വരുത്തിയത്. ഇതിലെ ഭൂമി വാങ്ങാനുള്ള അധികാരം കശ്മിരിലെ സ്ഥിരതാമസക്കാര്‍ക്ക് എന്ന ഭാഗം ഒഴിവാക്കി. അതോടെ കശ്മിരികള്‍ക്കു മാത്രം അവരുടെ ഭൂമിയില്‍ അവകാശമെന്ന സുരക്ഷ ഇല്ലാതായി. 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മിരികള്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന 35 എ വകുപ്പും റദ്ദാക്കിയിരുന്നു. അവിടേക്കുള്ള കുടിയേറ്റം തടയുന്നതും കശ്മിരികളുടെ ഭൂമി അവരുടേത് മാത്രമായി നിലനിര്‍ത്തുകയും ചെയ്യാന്‍ സഹായിക്കുന്നതായിരുന്നു 35 എയിലെ വകുപ്പുകള്‍. ജമ്മു കശ്മിര്‍ ഡെവലപ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തതോടെ കശ്മിരിലേക്ക് വന്‍തോതില്‍ ആര്‍.എസ്.എസ് കുടിയേറ്റം നടത്താനും അതുവഴി കശ്മിരിലെ മുസ്‌ലിം ഭൂരിപക്ഷമെന്ന ജനസംഖ്യാ ഘടന അട്ടിമറിക്കാനും സംഘ്പരിവാറിനു കഴിയും. അതോടൊപ്പം പ്രദേശത്തെ ഏതെങ്കിലും ഭൂമി തന്ത്രപ്രധാനമാണെന്ന് സൈന്യത്തിലെ കോര്‍പ് കമാന്‍ഡര്‍ തസ്ഥികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ ഭൂമി സൈന്യത്തിന്റെ ആവശ്യത്തിനു വേണ്ടി മാത്രമായി മാറ്റിവയ്ക്കാനും സാധിക്കും.


ജമ്മു കശ്മിര്‍ അലിയനേഷന്‍ ഓഫ് ലാന്‍ഡ് ആക്ട്, ബിഗ് ലാന്‍ഡഡ് എസ്റ്റേറ്റ് അബോര്‍ഷന്‍ ആക്ട് എന്നിവ റദ്ദാക്കിയതോടെ ആര്‍ക്കും അവിടുത്തെ ഭൂമി തട്ടിയെടുക്കാമെന്നായി. കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ഭേദഗതിയാണ് ലാന്‍ഡ് റവന്യു ആക്ടില്‍ കൊണ്ടുവന്നത്. ഇതോടെ കുത്തകകള്‍ക്ക് കാര്‍ഷികേതര ആവശ്യത്തിന് കൃഷിഭൂമി കൈവശപ്പെടുത്തുന്നതിനുള്ള തടസവും നീങ്ങി. 90 ശതമാനത്തോളം കൃഷിഭൂമിയുള്ള കശ്മിരില്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന വലിയൊരു വിഭാഗത്തിനാണ് ഇതു തിരിച്ചടിയാവുക. ഷില്‍വാത്തിലെ കൈയേറ്റത്തിനു കാര്‍ഷിക പദ്ധതിയെന്ന കള്ളത്തിന്റെ മറയെങ്കിലുമുണ്ടായിരുന്നു. ഇനി അതുപോലും വേണ്ടതില്ല.


ചുരുക്കത്തില്‍, 370ാം വകുപ്പ് എടുത്തുകളഞ്ഞതിനു പിന്നിലെ ലക്ഷ്യങ്ങളിലേക്ക് അതിവേഗത്തില്‍ അടുക്കുകയാണ് സംഘ്പരിവാര്‍. വൈകാതെ കശ്മിരിലെ ഭൂമി വന്‍തോതില്‍ കുത്തകകള്‍ കൈയേറും. കശ്മിരിനു പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ സൈനികശേഷിയുടെ മറവില്‍ അവിടുത്തെ സുന്ദരമായ ഭൂമിയും പാര്‍പ്പിട കേന്ദ്രങ്ങളും തട്ടിയെടുക്കും. മുസ്‌ലിം ഭൂരിപക്ഷം അട്ടിമറിച്ച് ആര്‍.എസ്.എസ് പാര്‍പ്പിട കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്ന പദ്ധതി ലക്ഷ്യം കാണും. ഇത്തരം സംഭവങ്ങള്‍ക്ക് സമകാലിക ചരിത്രത്തില്‍ ഒരേയൊരു സമാനതയേയുള്ളൂ. അത് ഫലസ്തീനിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago