HOME
DETAILS

സാമ്പത്തിക സുസ്ഥിരതയ്ക്ക് സാഹചര്യങ്ങള്‍ മാറണം

  
backup
November 15 2020 | 23:11 PM

543512685-2


കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെടുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു 'സാങ്കേതിക മാന്ദ്യ'ത്തിലേക്ക് കടക്കുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 8.6 ശതമാനമായി ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും നവംബര്‍ അവസാനത്തോടെ പ്രതീക്ഷിക്കുന്ന എന്‍.എസ്.ഒയുടെ (നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്) രണ്ടാം പാദത്തിലെ ഔദ്യോഗിക ഡാറ്റ പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് മുന്നോടിയായി റിസര്‍വ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിന്‍ പറയുന്നു. 'നൗകാസ്റ്റിങ്' രീതി ഉപയോഗിച്ചാണ് ആര്‍.ബി.ഐ ഈ കണക്കുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.


സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ അല്ലെങ്കില്‍ സമീപഭാവിയിലെ പ്രവചനമാണ് നൗകാസ്റ്റിങ്. ഡൈനാമിക് ഫാക്ടര്‍ മോഡല്‍ ഉപയോഗിച്ച് സമീപകാല 27 പ്രതിമാസ സൂചകങ്ങളില്‍ നിന്നാണ് ആര്‍.ബി.ഐ 'സാമ്പത്തിക പ്രവര്‍ത്തന സൂചിക' (ഋരീിീാശര അരശേ്‌ശ്യേ കിറലഃ) നിര്‍മിച്ച് വിശകലനം നടത്തിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെയും ജി.ഡി.പി വളര്‍ച്ചയിലെ ദിശാസൂചനകളെയും മനസിലാക്കാന്‍ ഈ സാമ്പത്തിക പ്രവര്‍ത്തന സൂചിക ഉപയോഗിക്കുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നതോടെ 2020 മെയ്-ജൂണ്‍ മുതല്‍ സമ്പദ്‌വ്യവസ്ഥ കുത്തനെ ഉയര്‍ന്നുവെന്നും തീവ്രമായി ബന്ധപ്പെടുന്ന (ഇീിമേരശേിലേിശെ്‌ല) സേവന മേഖലകളെക്കാള്‍ വേഗത്തില്‍ വ്യവസായം സാധാരണ നിലയിലാകുന്നുവെന്നും ഈ സൂചിക ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രതീക്ഷിച്ച മോശം വാര്‍ത്തയുടെ സ്ഥിരീകരണമാണെങ്കിലും 2020-21ന്റെ രണ്ടാം പകുതിയില്‍ ഈ സൂചകങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നു കണ്ടറിയണം

.
സാമ്പത്തിക മാന്ദ്യത്തിന്റെ ആരംഭം നിര്‍ണയിക്കുന്നതിനുള്ള ഏറ്റവും പ്രചാരമുള്ള നിര്‍വചനം നെഗറ്റീവ് ജി.ഡി.പി വളര്‍ച്ചയുടെ തുടര്‍ച്ചയായ രണ്ടു പാദങ്ങളാണ്. അതായത്, വരുമാനം, വില്‍പന, തൊഴില്‍ എന്നിവയില്‍ ഇടിവോടെ ജി.ഡി.പി വളര്‍ച്ചാനിരക്ക് തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ നെഗറ്റീവ് ആയിരിക്കുമ്പോള്‍ ആ രാജ്യം മാന്ദ്യത്തിലാണെന്നു മനസിലാക്കാം. സാമ്പത്തികമാന്ദ്യം എന്നത് ഒരു സമ്പദ്‌വ്യവസ്ഥയിലുടനീളം സാമ്പത്തിക പ്രകടനം കുറയുന്ന കാലഘട്ടമാണ്. അതു നിരവധി മാസങ്ങള്‍ നീണ്ടുനിന്നേക്കാം. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ഒന്നാം പാദത്തിലെ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി 23.9 ശതമാനം കുത്തനെ ചുരുങ്ങാന്‍ കാരണമായി. എന്നാല്‍ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 8.6 ശതമാനമായി ചുരുങ്ങാനും സാധ്യതയുണ്ട്. കൊവിഡ് മൂലം തുടര്‍ച്ചയായ രണ്ടു പാദങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയോടെ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചരിത്രത്തില്‍ ആദ്യമായി സാങ്കേതിക മാന്ദ്യത്തിലേക്ക് കടക്കുമെന്നാണ് ഇതിനര്‍ഥം.


ത്രൈമാസ ജി.ഡി.പി കണക്കുകളുടെ കാര്യത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സാങ്കേതിക മാന്ദ്യമാണിത്. എന്നാല്‍, വാര്‍ഷിക ജി.ഡി.പിയുടെ കാര്യത്തില്‍ രാജ്യം കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ നാലു മാന്ദ്യങ്ങള്‍ നേരിട്ടതായാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഒന്നാമതായി, 1957-58 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ആദ്യത്തെ ഇടിവ് നേരിട്ടപ്പോള്‍ ജി.ഡി.പി 1.2 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. ഇറക്കുമതി ബില്ലായിരുന്നു ഇതിനു പിന്നിലെ കാരണം. രണ്ടാമതായി, 1965-66ല്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയും ചൈനയുമായും പാകിസ്താനുമായും നടത്തിയ യുദ്ധങ്ങളുമാണ് സാമ്പത്തിക മാന്ദ്യത്തിനു (3.2 ശതമാനം) കാരണമായത്. വരള്‍ച്ചയെ തുടര്‍ന്ന് ഭക്ഷ്യധാന്യ ഉല്‍പാദനം 20 ശതമാനമായി കുറഞ്ഞു. മൂന്നാമതായി, 1972-73ലെ (0.3 ശതമാനം) ഊര്‍ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു. അറബ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് രാജ്യങ്ങളുടെ ഓര്‍ഗനൈസേഷന്‍ (ഒപെക്) ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് എണ്ണനിരോധനം പ്രഖ്യാപിച്ചതിന്റെ ഫലമായിരുന്നു. നാലാമതായി, 1979-80ലെ എണ്ണ ആഘാതം (5.2 ശതമാനം) സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഈ സമയത്ത്, ഇന്ത്യയുടെ ഇറക്കുമതിയുടെ വില ഇരട്ടിയാവുകയും കയറ്റുമതിയില്‍ 8 ശതമാനം ഇടിവുണ്ടാവുകയും ചെയ്തു. അനന്തരഫലമായി ബാലന്‍സ് ഓഫ് പെയ്‌മെന്റ് അപചയത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിച്ചു.


മേല്‍പറഞ്ഞ സാമ്പത്തിക മാന്ദ്യങ്ങളെല്ലാം ഉദാരവല്‍ക്കരണത്തിനു (ഘശയലൃമഹശമെശേീി) മുന്‍പുള്ള കാലഘട്ടത്തിലെ ഉല്‍പാദനത്തില്‍ ഉണ്ടായ ആഘാതം മൂലമായിരുന്നു. സമ്പദ്‌വ്യവസ്ഥ വേഗത്തില്‍ തിരിച്ചുവരികയും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നല്ല വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തകയും ചെയ്തു. എന്നാല്‍, ഉദാരവല്‍ക്കരണാനന്തര കാലഘട്ടത്തില്‍, പ്രത്യേകിച്ച് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം വൈറസിന്റെ സ്വഭാവത്തെ ആശ്രയിച്ച് കുറച്ചു കാലത്തേക്ക് നീണ്ടുനിന്നേക്കാം.


കഴിഞ്ഞ അഞ്ചു മാസങ്ങളില്‍ കണ്ട സാമ്പത്തിക വരുമാന നഷ്ടങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല. ജൂണ്‍ പാദത്തിലെ ഇടിവ് മിക്കവാറും പ്രവര്‍ത്തനരഹിതമാക്കിയ നിയന്ത്രണങ്ങള്‍ മൂലമാണ്. നഷ്ടത്തിന്റെ തോത് എത്ര കൃത്യതയില്ലാത്തതാണെങ്കിലും ഇപ്പോള്‍ ഔദ്യോഗിക നടപടിയിലൂടെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തുതുടങ്ങിയതോടെ സാമ്പത്തിക പുനരുജ്ജീവന പാതയിലാണുള്ളത്. സമ്പൂര്‍ണ പുനരുജ്ജീവനത്തിന് ഇനിയും കുറച്ച് അകലെയാണെങ്കിലും നിരവധി സംഭവവികാസങ്ങളും 2020 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജി.ഡി.പി സങ്കോചത്തിന്റെ വേഗത കുറയുകയും ചെയ്തതിനാല്‍ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നു. അണ്‍ലോക്കുകള്‍ കാരണം ഡിമാന്റില്‍ വന്നിട്ടുള്ള കേവല ഉയര്‍ച്ചയേക്കാളും സാധനസാമഗ്രികളുടെ പുനര്‍നിര്‍മാണത്തേക്കാളും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനം ശക്തമാണ്. തുടര്‍ന്നുള്ള രണ്ടു മാസത്തിനുള്ളില്‍ ഈ മുന്നേറ്റം നിലനില്‍ക്കുകയാണെങ്കില്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടന്നുപോയ ആറുമാസത്തെ സങ്കോചത്തില്‍നിന്ന് മാറി 2020-21 മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) നേരിയ പോസിറ്റീവ് വളര്‍ച്ചയിലേക്ക് മടങ്ങിവരാനുള്ള ശക്തമായ സാധ്യതയുള്ളതായി റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. ക്രമേണ സങ്കോചത്തില്‍നിന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയും കുറഞ്ഞകാലം കൊണ്ട് തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020 ഒക്ടോബര്‍ മാസത്തെ ഇന്‍കമിങ് ഡാറ്റ പ്രതീക്ഷകള്‍ക്ക് തിളക്കം നല്‍കുകയും ഉപഭോക്താക്കളെയും ബിസിനസ് ആത്മവിശ്വാസത്തെയും വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ ആരോഗ്യ പ്രതിസന്ധി കുറയുന്നതിന്റെ സൂചനകള്‍ വര്‍ധിച്ചുവരുന്നതും കടുത്ത നിയന്ത്രണങ്ങളില്‍നിന്ന് പുറത്തുവരുന്നതും ആളുകള്‍ക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസവും ധൈര്യവും നല്‍കും.


എന്നാല്‍, ഈ പ്രവചനത്തെയും ശുഭാപ്തി വിശ്വാസത്തെയും ദോഷകരമാക്കുന്ന പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും മറ്റു ആശങ്കകളും അപകടസാധ്യതകളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ വീണ്ടെടുക്കലിന്റെ സാധ്യതകളെ അഭിമുഖീകരിക്കുന്ന ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് വിചാരപ്പെടേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പണപ്പെരുപ്പം. കൊവിഡ് അനിശ്ചിതത്വങ്ങള്‍ അടുത്ത രണ്ടോ മൂന്നോ പാദങ്ങളില്‍ പണപ്പെരുപ്പ സാഹചര്യങ്ങള്‍ ഉണ്ടാക്കിയേക്കും. ഭക്ഷ്യവിതരണത്തിലെ ആഘാതവും ഇന്ധനത്തിനു മേലുള്ള ഉയര്‍ന്ന നികുതിയുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം. മാരകമായ വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമം തുടരുമ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ സാധ്യതയാണ് സമ്പദ്‌വ്യവസ്ഥയുടെ മറ്റൊരു വലിയ അപകടസാധ്യത. വേനല്‍ക്കാലത്തെ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ മാത്രമേ രാജ്യം അനുഭവിച്ചിട്ടുള്ളൂവെങ്കിലും ശീതകാലത്ത് വൈറസിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് നോക്കിക്കാണേണ്ടതുണ്ട്, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. ഈ തരംഗം സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതകളെ തടയിടാന്‍ ഇടയാക്കും. മൂന്നാമത്തെ പ്രധാന അപകടസാധ്യത ജീവനക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദമാണ്. മൂലധനം സമാഹരിക്കുന്നതിനും വിന്യസിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങളെ സ്വാധീനിക്കുന്ന ബിസിനസുകളില്‍ അനിശ്ചിതത്വം തുടര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്ത് അടിക്കിടെ വന്നുകൊണ്ടിരിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും തീര്‍ച്ചയായും വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു ആശങ്കയായി എടുത്തുകാണിക്കുന്നു. ഒരു മെഡിക്കല്‍ പരിഹാരത്തിന്റെ അഭാവത്തില്‍, ഇത്തരത്തിലുള്ള ആശങ്കകള്‍ വീണ്ടെടുക്കലിന്റെ ശക്തിയെ പ്രതികൂലമായി ബാധിച്ചേക്കും.


അവസാനമായി, ഇന്ത്യയുടെ ഈ ദശകം രാഷ്ട്രീയ പിന്തുടര്‍ച്ചയ്ക്കും ആധിപത്യത്തിനും ദേശീയതയ്ക്കും സാംസ്‌കാരിക അഭിമാനത്തിനുമുള്ള പോരാട്ടങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷ്യങ്ങളും ഈ ലക്ഷ്യങ്ങളോടൊപ്പമുള്ള പദ്ധതികളും ദൗത്യങ്ങളും നടപ്പാക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും കൃത്യമായി നിര്‍വചിക്കപ്പെട്ട രൂപരേഖകളില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കേണ്ടതുണ്ട്. വമ്പിച്ച അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ സാങ്കേതിക വിശകലനങ്ങളും തന്ത്രപരമായ ചിന്തകളും ഈ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരണം. അതിനാല്‍ നിലവിലെ ഈ സാഹചര്യം മാറ്റുന്നത് വീണ്ടെടുക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago