മാന്നാറില്‍ മദ്യക്കട വേണ്ടേ വേണ്ട..; പ്രക്ഷോഭവുമായി ജനകീയ സമതി
മാന്നാര്‍ : മാന്നാറില്‍ മദ്യക്കട ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ട് ജനകീയ സമതി പ്രക്ഷോഭവുമായി രംഗത്തെത്തി.മന്നാര്‍ 12-ാം വാര്‍ഡില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭവുമായിട്ടാണ് ജനകീയ സമതി രംഗത്തെത്തിയിരിക്കുന്നത്.
പ്രക്ഷോഭ സമരം മൂന്നാം ദിനത്തിലെത്തിയെങ്കിലും ഔട്ട്ലെറ്റ് മാറ്റുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും കോര്പ്പറേഷന് ഇനിയും കൈകൊണ്ടിട്ടില്ല. നേരത്തെ മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് കോടതി വിധിയെ തുടര്‍ന്ന് അടച്ച് പൂട്ടി. തുടര്‍ന്ന് ബുധനൂര്‍ പഞ്ചായത്തില്‍ തുടങ്ങുവാന്‍ ശ്രമം നടത്തി. എന്നാല്‍ അവിടെയുണ്ടായ സമരത്തെ തുടര്‍ന്ന് അത് ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് നിരവധി സ്ഥലങ്ങള്‍ ഇതിനായി കോര്പ്പറേഷന് കണ്ടെത്തിയെങ്കിലും ഒരോ കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ മാന്നാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ജനവാസകേന്ദ്രത്തില്‍ ആരംഭിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരെയാണ് ജനകീയപ്രക്ഷോഭം ആരംഭിച്ചത്.
മദ്യക്കട മാറ്റുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ജനകീയ സമതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."