ഓണാഘോഷം സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 12ന് ആരംഭിച്ച് 18ന് സമാപിക്കും. സഹകരണ ടൂറിസം മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്, ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തലസ്ഥാനത്തെ എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണാഘോഷ നടത്തിപ്പിന് വിവിധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓണാഘോഷ കമ്മിറ്റിയുടെ ചീഫ് പേട്രണ്‍ മുഖ്യമന്ത്രി ആയിരിക്കും. ചെയര്‍മാനായി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രവര്‍ത്തിക്കും. സെപ്തംബര്‍ 12ന് നിശാഗന്ധിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. എല്ലാ ജില്ലയിലും മുന്‍വര്‍ഷങ്ങളിലെപോലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."