പൂസായി സ്വാകാര്യ ബ്‌സ് ഡ്രൈവര്‍മാര്‍ പിടിച്ചാല്‍ പിഴയടച്ച് രക്ഷപ്പെടും
മാന്നാര്‍: മദ്യപിച്ച് സ്വകാര്യബസുകള്‍ ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കായംകുളം-തിരുവല്ല സംസ്ഥാന പാതയിലും, ചെങ്ങന്നൂര്‍-മാന്നാര്‍ റൂട്ടിലും പൂസായി വണ്ടി ഓടിക്കുന്ന ഡ്രൈവറന്മാര്‍ അപകടം വരുത്തുന്നത് പതിവാകുകയാണ്.
ബസിന്റെ അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങും ശ്രദ്ധയില്‍ പെടുന്ന യാത്രക്കാര്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനുകളില്‍ വിവരം അറിയിച്ചാണ് ഇവരെ പിടികൂടുന്നത്.
പൊലിസ് പരിശോധനയില്‍ പലപ്പോഴും മദ്യപിച്ചതായാണ് കണ്ടെത്തിയിട്ടുളളത്. തിരുവല്ലാ ട്രാഫിക് പൊലിസ് കഴിഞ്ഞ ആഴ്ചയില്‍ രാവിലെ എട്ടിന് നടത്തിയ പരിശോധനയില്‍ രണ്ട് സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
രാവിലെ മുതല്‍ തന്നെ മദ്യപിച്ച് ബസ് ഓടിക്കുന്നവര്‍ യാത്രക്കാര്‍ക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് പായുന്നത്.
രണ്ട് മാസം മുമ്പ് മാവേലിക്കരയില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ഒരു സ്വകാര്യ ബസ് രണ്ട് ജീവനുകളാണ് കവര്‍ന്നത്. ഇതിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.
നിരന്തരമായ പൊലിസ് പരിശോധനകള്‍ ഇല്ലാത്തതാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് കര്‍ശന നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ പിടിയിലാകുന്നവര്‍ പിഴയടച്ച് സ്വാധീനങ്ങളുടെ പേരില്‍ ഇറങ്ങി പോരുകയാണ് പതിവ്.പിന്നീട് ഈ ബസുകളില്‍ തന്നെ ഇത്തരക്കാര്‍ ജോലി ചെയ്യുന്നതും പതിവാണ്.
മദ്യപിച്ച് ഓടിക്കുന്ന ഇക്കൂട്ടര്‍ മത്സരിച്ച് ബസുകള്‍ ഓടിക്കുകയും സമയത്തെ ചൊല്ലി പൊതു നിരത്തുകളില്‍ അസഭ്യം ചൊരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്യുന്നത് പതിവാണ്. സ്വകാര്യ ബസുകള്‍ ഏറെയുള്ള ഇത്തരം പാതകളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."