വീട്ടിലേക്കുള്ള നടവഴി തടസപ്പെടുത്തിയതായി പരാതി
തുറവൂര്‍: ജനവാസ കേന്ദ്രത്തിലേക്കു റോഡ് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തയാളുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസി തടസപ്പെടുത്തിയതായി പരാതി.
തുറവൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് വളമംഗലം വടക്ക് കിഴുകാത്തറ വീട്ടില്‍ പ്രകാശന്റെ വസതിയിലേക്കുള്ള വഴിയാണ് കഴിഞ്ഞ ദിവസം മതിലിനായി ഫൗണ്ടേഷന്‍ കെട്ടി തടസപ്പെട്ടുത്തിയത്.
പട്ടികജാതിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആലുങ്കല്‍ കരിത്തറ റോഡിന്റെ നിര്‍മാണത്തിനാണ് ഇരുപതുവര്‍ഷം മുമ്പ് പ്രകാശന്‍ കണ്‍വീനറായി ഗുണഭോക്തൃ കമ്മിറ്റിയുണ്ടാക്കിയത്. റോഡ് പണി പൂര്‍ത്തിയായെങ്കിലും പ്രകാശന്റെ വീട്ടിലേക്കു വരമ്പിലൂടെ വേണം പോകാന്‍.
റോഡരികില്‍ പുതുതായി താമസിക്കാന്‍ എത്തിയവരാണ് പ്രകാശന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത്. കുടിവെള്ളം ശേഖരിക്കാന്‍ പോകണമെങ്കില്‍ പാടം നീന്തേണ്ട അവസ്ഥയാണ്.
തുറവൂര്‍ പഞ്ചായത്തംഗം കെ.യു. അനീഷ് ഉള്‍പ്പെടെയുള്ളവര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കുത്തിയതോട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."