ഗിരിവികാസില്‍ ഒഴിവുകള്‍
പാലക്കാട്: നെഹ്‌റു യുവകേന്ദ്രയയുടെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മലമ്പുഴയിലുളള ഗിരിവികാസില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍ നിലവിലുണ്ട്. ഇംഗ്ലീഷ് , മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഒഴിവുകളിലേയ്ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രൊജക്ട് കോഡിനേറ്റര്‍ ഒഴിവിന് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വാര്‍ഡന്‍ നിയമനത്തിന് ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച്ച ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ ഗിരിവികാസില്‍ നടക്കും. താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി: 50 വയസ്.
ബയോഡാറ്റയോടൊപ്പമുളള അപേക്ഷ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയം. ജാതി, എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം മെയ് 27നകം ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്, പാലക്കാട് - 678001 വിലാസത്തിലോ [email protected] നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."