പാലക്കാട് 'മരുമകന്‍ പോര് '
പാലക്കാട്: പാലക്കാട് നഗരസഭ പിടിക്കാന്‍ ഭാര്യാപിതാവും മരുമകനും എതിര്‍ ചേരികളിലായി പോര്‍ക്കളത്തില്‍. അടുത്തടുത്ത വാര്‍ഡുകളില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വേണ്ടിയാണ് ഇരുവരും വോട്ടുതേടിയിറങ്ങിയിരിക്കുന്നത്.
ബി.ജെ.പി ദേശീയ സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എന്‍. ശിവരാജനും മരുമകന്‍ ആര്‍.അജയുമാണ് സ്ഥാനാര്‍ഥികളായി ജനങ്ങളിലേക്കെത്തുന്നത്. ബി.ജെ.പി കോട്ടയായ മേലാമുറി 45ാം വാര്‍ഡില്‍ ശിവരാജന്‍ പോരിനിറങ്ങുമ്പോള്‍ മരുമകന്‍ തൊട്ടടുത്ത 35ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ഉന്തും തള്ളും കൈയാംകളിയും ഇടയ്ക്കിടെ ഉണ്ടാകുന്ന പാലക്കാട് നഗരസഭയിലേക്ക് രണ്ടുപേരും വിജയിച്ചെത്തിയാല്‍ പലതും കാണേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരസഭയിലെ മൂന്നാം സ്ഥാനക്കാരായ ഇടതു പക്ഷം ഭരണം പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നൂലിന്‍മേല്‍ പിടിച്ചു തൂങ്ങി നഗരസഭാ ഭരണകാലം പൂര്‍ത്തിയാക്കിയ ബി.ജെ.പി തുടര്‍ഭരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലുമാണ്.
ഉഴമലയ്ക്കലില്‍ 'മരുമകള്‍ അങ്കം'
നെടുമങ്ങാട്: ഇടതു കോട്ടകളില്‍ ത്രിവര്‍ണ പതാക പാറിക്കാന്‍ അമ്മായിയമ്മയും മരുമകളും അങ്കത്തട്ടില്‍. നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡിലും ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിക്കുഴി വാര്‍ഡിലുമാണ് അമ്മായി അമ്മയും മരുമകളും യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്.
പതിനാറാംകല്ല് തിരുവാതിരയില്‍ എന്‍. ഗീതാദേവി നഗരസഭയിലേയ്ക്കും ഇവരുടെ മകന്‍ അനുരാഗിന്റെ ഭാര്യ വി. കൃഷ്‌ണേന്ദു പഞ്ചായത്തിലേയ്ക്കും ജനവിധി തേടുന്നു. കഴിഞ്ഞ പ്രാവശ്യവും ഗീതാദേവി നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. എല്‍.ഡി.എഫ് കോട്ട ആയിരുന്ന നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡ് 2010ല്‍ പിടിച്ചെടുത്താണ് ഗീതാദേവിയുടെ തുടക്കം. ഇടതു പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് പരുത്തിക്കുഴി വാര്‍ഡിലാണ് കൃഷ്‌ണേന്ദു മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."