വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം: നാലുപേര്‍ക്ക് പരുക്ക്
തളിപ്പറമ്പ് (കണ്ണൂര്‍): എരമം കുറ്റൂര്‍ പഞ്ചായത്തിലെ കക്കറയില്‍ വീടും പരിസരവും ശുചീകരിക്കുന്നതിനിടെ ബോംബ് പൊട്ടി വീട്ടുടമയായ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
വീട്ടുടമ എറണാകുളം ആലുവയിലെ ആക്കല്‍ ഹൗസില്‍ ഗ്രേസി മാത്യു (62), കാഞ്ഞിരക്കൊല്ലിയിലെ പുല്ലുമ്മല്‍ ഹൗസില്‍ മീര (25), കക്കറ ചെമ്പുല്ലാഞ്ഞിയിലെ മാധവന്‍ (45), ഭാര്യ ലീല (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് പരുക്കേറ്റ ഗ്രേസിയുടെ നില ഗുരുതരമാണ്.
ആറുമാസം മുന്‍പ് വരെ ഈ വീട് വാടകയ്ക്കു നല്‍കിയിരുന്നു. അവര്‍ ഒഴിഞ്ഞുപോയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റുമാണ് ഗ്രേസി കഴിഞ്ഞദിവസം എത്തിയത്. പരിസരവാസികളായ മൂന്നുപേരുടെ സഹായത്തോടെ വൃത്തിയാക്കി മാലിന്യങ്ങള്‍ക്ക് തീയിടുന്നതിനിടയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ നാലുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."