HOME
DETAILS

യു.എ.പി.എയില്‍ അറസ്റ്റിലായ അലന്റെ പിതാവ് ആര്‍.എം.പി സ്ഥാനാര്‍ഥി

  
backup
November 16 2020 | 00:11 AM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be

 

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. കോഴിക്കോട് കോര്‍പറേഷനിലെ 61ാം വാര്‍ഡായ വലിയങ്ങാടിയിലാണ് സി.പി.എം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ മുഹമ്മദ് ഷുഹൈബ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുത്.
പന്തിരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ അറസ്റ്റിലായ ശേഷം ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും പരസ്യമായി പാര്‍ട്ടിയെ അലന്റെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഷുഹൈബിന്റെ തീരുമാനത്തെ ഞെട്ടലോടെയാണ് സി.പി.എം കേന്ദ്രങ്ങള്‍ കാണുന്നത്. ഇടതുപക്ഷത്തിന്റെ ജീര്‍ണതക്കെതിരായ പ്രതിഷേധമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചു. അലനും താഹയും അടക്കം നിരവധി നിരപരാധികള്‍ പൊലിസ് വേട്ടയ്ക്ക് ഇരയായി. യു.ഡി.എഫ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ഷുഹൈബ് വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലാകുന്ന സമയത്ത് സി.പി.എം അംഗമായിരുന്ന അലനെ പിന്നീട് പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം രാഷ്ട്രീയമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് അലനോടൊപ്പം അറസ്റ്റിലായിരുന്ന താഹയുടെ കുടുംബത്തിന്റെ പ്രതികരണം. താഹയുടെ കുടുംബത്തിന് വീടുവയ്ക്കാന്‍ കഴിഞ്ഞ മാസമാണ് കെ.പി.സി.സി ധനസഹായം അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago