എ.പി അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ കൂടിക്കാഴ്ച. ബി.ജെ.പിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ലോക യോഗാ ദിനത്തില്‍ താന്‍ യോഗയില്‍ പങ്കെടുത്തുവെന്നും അതിന്റെ വിശദാംശങ്ങള്‍ മോദിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിക്കുമെന്നും അതിനുള്ള സമയം തേടിയിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മോദി സ്തുതിയുമായി അബ്ദുല്ലക്കുട്ടി എത്തിയത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ച താണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."