നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് വഴിപാടായി മാറുന്നു
പാലക്കാട്: പാലക്കാട് നഗരസഭ പരിധിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊലിസ് സഹായത്തോടെ പൊളിച്ചു തുടങ്ങിയെങ്കിലും കടകളുടെ മുന്‍ഭാഗത്ത് ഷീറ്റ് ഇട്ട് റോഡിലേക്ക് ഇറക്കിയുള്ള സ്ഥലം കൈയേറ്റവും നഗരത്തില്‍ വ്യാപകമായിട്ടുണ്ട്.
കോളജ് റോഡിലും, ജില്ലാ ആശുപത്രി പരിസരത്തെ നഗരസഭ കോംപ്ലക്‌സിലെ ചില കടക്കാരും ഷീറ്റും, മറ്റുമിട്ട് പൊതുസ്ഥലവും, റോഡ് കൈയേറ്റവും നടത്തി കൊണ്ടിരിക്കുകയാണ്. കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് തുടരുമ്പോഴും ഒരു നടപടിയും എടുക്കാറില്ല. ഇനി കുറച്ചു ദിവസം കഴിയുമ്പോള്‍ ഇപ്പോഴത്തെ ഒഴിപ്പിക്കലും പ്രഹസനമായി മാറുമെന്നാണ് ജനങ്ങള്‍ പറയുന്നത്
ഒലവക്കോട് ജങ്ഷനിലെ നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലത്തേയും സ്‌റ്റേഡിയം സ്റ്റാന്‍ഡ് കെട്ടിടത്തിലെയും കയ്യേറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ ടൗണ്‍ സര്‍വ്വേ വിഭാഗത്തിന്റെ സഹായത്തോടെ നീക്കിയത്. ഒലവക്കോട് കാത്തലിക് സിറിയന്‍ ബാങ്കിന്റെ എതിര്‍വശത്തെ റോഡില്‍ മൂന്നും നാലും അടി കയ്യേറി ഷെഡ് നിര്‍മിച്ചാണു കച്ചവടം നടത്തിയിരുന്നത്.
നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ കയ്യേറ്റങ്ങളും പൊളിച്ചു മാറ്റി. ഇവിടെ 10 അടിയോളം സ്ഥലത്ത് അനധികൃതമായി ഷെഡ് നിര്‍മിച്ച് അതില്‍ അലങ്കാര പക്ഷികളെ വില്‍ക്കുന്ന കട പ്രവര്‍ത്തിച്ചിരുന്നത്.
അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ നഗരസഭ രൂപികരിച്ച സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ കയ്യേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കുന്നത്.
പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡ് കെട്ടിടത്തിലും കയ്യേറ്റം വ്യാപിക്കുകയാണ്. അനുവദിച്ച സ്ഥലത്തിനു പുറമെ ഭൂരിഭാഗവും നാലും അഞ്ചും അടി തള്ളി വരാന്തായിലാണ് കച്ചവടം നടത്തുന്നത്.
ഇത് ഒഴിയാന്‍ നഗരസഭ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. എല്ലാതരം കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്നും കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടിയെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."