ഭരണപരിഷ്കാര കമ്മിഷനില്‍ മൂന്നംഗങ്ങള്‍
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനാക്കുന്ന കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. എന്നാല്‍ കമ്മിഷന്റെ ഘടന സംബന്ധിച്ചു ധാരണയായിട്ടുണ്ട്.
മൂന്നംഗ കമ്മിഷന് രൂപീകരിക്കാനാണ് ധാരണ. അധ്യക്ഷനു പുറമെ ഒരംഗം കൂടി സി.പി.എം പ്രതിനിധിയായിരിക്കും. സി.പി.ഐയുടെ ഒരു പ്രതിനിധി കൂടിയുണ്ടാകും. എന്നാല്‍ ഘടന സംബന്ധിച്ച അന്തിമ തീരുമാനം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം മതിയെന്നും ധാരണയുണ്ട്. അതേസമയം മന്ത്രിസഭയുടെ നിര്‍ദേശം മുന്നണി അംഗീകരിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അംഗങ്ങളെ തീരുമാനിച്ചിട്ടില്ല.
ഇക്കാര്യവും മുന്നണിയില്‍ ചര്‍ച്ച ചെയ്യും. അധ്യക്ഷനു പുറമെയുള്ള അംഗമായി സി.പി.എം പരിഗണിക്കുന്നവരില്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ആനത്തലവട്ടം ആനന്ദനാണ് മുന്‍തൂക്കം. സി.പി.ഐ പ്രതിനിധിയെ പാര്‍ട്ടി അടുത്ത ദിവസം തന്നെ തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."