വേനല്‍ ചൂടിന് പിടികൊടുക്കാതെ ഭാരതപ്പുഴയുടെ ചിലഭാഗങ്ങള്‍
പടിഞ്ഞാറങ്ങാടി: കൊടും ചൂട് കാരണം പ്രധാന ജല സ്രോതസുകളെല്ലാം വറ്റിവരണ്ടിട്ടും വേനല്‍ ചൂടിന് പിടികൊടുക്കാതെ ജല സമൃദ്ധമായി ഭാരതപ്പുഴയുടെ ചില ഭാഗങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നത് പ്രദേശത്തുകാര്‍ക്കും, ജീവജാലങ്ങള്‍ക്കും ആശ്വാസമേകുന്നു. ഭാരത പ്പുഴയിലെ കൂടല്ലൂര്‍, കൂട്ടക്കടവ്, പട്ടിത്തറ, ചിറ്റപ്പുറം, വെള്ളിയാങ്കല്ല് ഭാഗങ്ങളിലാണ് ഇപ്പോഴും സമൃദ്ധമായി വെള്ളം കെട്ടി നില്‍ക്കുന്നത്.
വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മേല്‍ഭാഗത്ത് വെള്ളം കുറഞ്ഞെങ്കിലും താഴ്ഭാഗത്ത് സുലഭമാണ്. വെള്ളം തടഞ്ഞ് നിര്‍ത്തുന്നത് കാരണം താഴ്ഭാഗത്തുള്ളവര്‍ക്ക് വെള്ളത്തിന്റെ ലഭ്യത കുറയുമെന്ന ആശങ്കയിലായിരുന്നു പ്രദേശത്തുകാര്‍.
വര്‍ഷക്കാലത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണവും, അമിതമായുള്ള മണലെടുപ്പ് കാരണവും രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളും, കൂടല്ലൂര്‍ മുതല്‍ വെളളിയാങ്കല്ല് വരെ ഇടക്കിടക്ക് പുഴയില്‍ നിര്‍മ്മിച്ച തടയണകളുമാണ് വെള്ളത്തിന്റെ ലഭ്യതക്ക് കാരണം. വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് കുളിക്കാനും, അലക്കാനും, മറ്റുമായി ഈ ഭാഗങ്ങളിലേക്ക് വരുന്നത്. വിവിധ തരം പക്ഷികള്‍ കൂട്ടത്തോടെ ദാഹ ജലം തേടി ഇവിടേക്കെത്തുന്നതും കാണാം.
x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."