മന്ത്രി ബാലന്റെ വീട്ടിലേക്ക് 28ന് മാര്‍ച്ച്
പാലക്കാട്: നിയമസഭയില്‍ പ്ലാച്ചിമട ബില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയില്‍ പ്രതിക്ഷേധിച്ച് പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യ സമിതി മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് 28ന് മാര്‍ച്ച് നടത്തും. ഇതിനു പുറമേ സമരവുമായി സഹകരിക്കാത്ത ജില്ലയിലെ മുഴുവന്‍ ഭരണപക്ഷ എം.എല്‍.എമാരുടെ വീടുകളിലേക്കും മാര്‍ച്ച് നടത്തും. വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്തുമെന്ന് വാര്‍ത്താസമേമനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന സമരം 28 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവുമെല്ലാം പ്ലാച്ചിമടക്കാരെ വഞ്ചിക്കുകയാണ്. കൊക്കക്കോള കമ്പനിയെ രക്ഷിക്കാനാണ് സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. എസ്.സി, എസ്്.ടി ആക്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷമായി. ഇതുവരെയും കൊക്കക്കോള കമ്പനികെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലെ എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ബില്‍ യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞിരുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ട്രിബ്യൂണല്‍ ബില്ലിനെ സംബന്ധിച്ച് യാതൊരു നടപടികളും ഇതുവരെ കൈകൊണ്ടിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഗോകുല്‍ പ്രസാദിന്റെ കേസ് തള്ളപ്പോയ സാഹചര്യത്തില്‍ വാട്ടര്‍ ആക്ട് പ്രകാരം കൊക്കക്കോളയ്‌ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നിവയാണ് സമരസമിതിയുടെ ആവശ്യങ്ങള്‍.
ഇന്ന് ജില്ലാകലക്ടറുമായി ചര്‍ച്ച നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അറുമുഖന്‍ പത്തിചിറ, കണ്‍വീനര്‍മാരായ കെ.വി. ബിജു, എം. സുലൈമാന്‍, സുമന്‍ജിത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."