ബംഗ്ലാദേശിലെ 'ട്രീ മാന് ' വേദന മാറാന്‍ കൈകള്‍ മുറിക്കണം
ധാക്ക: കൈകാലുകളില്‍ മരത്തൊലി പോലെ വളര്‍ച്ചയുണ്ടാവുന്ന ജനിതക രോഗമുള്ള ബംഗ്ലാദേശിലെ 'ട്രീ മാന്‍' അബുല്‍ ബജന്ദറിന് വേദന മാറാന്‍ കൈകള്‍ മുറിക്കണം. ധാക്ക സ്വദേശിയായ ഇദ്ദേഹം രണ്ട് കൈകളും മുറിക്കാനാണ് നിര്‍ബന്ധിതനായിരിക്കുന്നത്.
അപൂര്‍വ രോഗമായ ട്രീ മാന്‍ സിന്‍ഡ്രം ബാധിച്ച ഇദ്ദേഹത്തിന് 2016 മുതല്‍ 25 ശസ്ത്രക്രിയകള്‍ നടത്തി. രോഗം പൂര്‍ണമായും മാറിയെന്ന് കരുതിയെങ്കിലും കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വീണ്ടും മരത്തൊലി പോലെയുള്ള വളര്‍ച്ചയുണ്ടാവാന്‍ തുടങ്ങി.
വേദന കാരണം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇത് ശമിക്കാനായി കൈകള്‍ മുറിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും 28 കാരനായ അബുല്‍ ബജന്ദര്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍സ് പ്രസിനോട് പറഞ്ഞു.
ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതിനാവശ്യമായ പണമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജന്ദറിന്റെ വിഷയം ഏഴ് ഡോക്ടര്‍മാര്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് ധാക്ക മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ സാമന്ത ലാല്‍ സെന്‍ പറഞ്ഞു. രോഗ ശമനത്തിന് സാധ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ബജന്ദറിന്റെ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ ബംഗ്ലാദേശ് സര്‍ക്കാര്‍ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. ലോകത്തില്‍ ഇത്തരം അസുഖം ബാധിച്ച ആറ് പേര്‍ മാത്രമേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."