HOME
DETAILS
MAL
അഭിഭാഷക അഴിഞ്ഞാട്ടം: മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല
backup
July 27 2016 | 20:07 PM
കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരു വിഭാഗത്തിന്റേയും നേതാക്കളുമായും സംസാരിക്കും. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും. കേരളം പോലൊരു സംസ്ഥാനത്തിനു യോജിച്ചതല്ല ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോടതിക്കെതിരേ പരാമര്‍ശം നടത്താന്‍ താനില്ല. പക്ഷെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നിര്‍ഭയമായി വാര്‍ത്തകള്‍ ശേഖരിക്കാനുള്ള അവസരമുണ്ടാകണം.
അഭിഭാഷകര്‍ക്ക് തങ്ങളുടെ ചുമതല നിര്‍വഹിക്കാനുള്ള അവസരവും ലഭിക്കണം. പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."