ഐ.എസ് തടവുകാരെ വിട്ടയക്കുകയോ വിചാരണ നടത്തുകയോ ചെയ്യണമെന്ന് യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: ഇറാഖിലും സിറിയയിലും തടവിലുള്ള ഐ.എസുകാരെയും കുടുംബങ്ങളെയും വിട്ടയക്കുകയോ വിചരാണ നടുത്തുകയോ വേണമെന്ന് യു.എന്‍. ഇരുരാജ്യങ്ങളുമായി പതിനായിരക്കണക്കിന് ഐ.എസ് തടവുകാരാണുള്ളത്. ഓരോ രാജ്യങ്ങളും അവരുടെ പൗരന്മാരുടെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ അവരെ തിരിച്ചെടുക്കണമെന്നും യു.എന്‍ മനുഷ്യാവകാശ തലവന്‍ മിഷേല്‍ ബാച്ചലേറ്റ് ആവശ്യപ്പെട്ടു.
തടങ്കല്‍ കേന്ദ്രങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ച് കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുകയാണ്. ഭാവിയില്‍ ഇത്തരം തീവ്രവാദങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യമായ വിചാരണ ആവശ്യമാണ്. കുറ്റം ചുമത്താതെ തടവിലിടുന്നത് അംഗീകരിക്കാന്‍ പറ്റില്ല. വിദേശ പൗരന്മാരായ തടവുകാരെ സ്വദേശങ്ങളിലേക്ക് മടക്കിയയക്കണം. അല്ലെങ്കില്‍ അന്താരാഷ്ട്ര നിയമമനുസരിച്ച ്അവരെ വിചാരണ ചെയ്യപ്പെടണം. തടങ്കല്‍ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പൗരത്വം തന്നെ നല്‍കണമെന്നും നിരവധി കുട്ടികളാണ് ഇവിടങ്ങളില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രവും തകര്‍ന്നതേടെ 55000 ഐ.എസുകാരാണ് പിടിയിലായത്. ആയിരത്തോളം വിദേശികളെ യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് പിടികൂടിയിരുന്നു. നൂറുകണക്കിന് പേരാണ് നിലവില്‍ ഇറാഖില്‍ വിചാരണ നേരിടുന്നത്.
സിറിയയില്‍ വിദേശ രാജ്യങ്ങളിലെ 29000 കുട്ടികളാണുള്ളതെന്നു ഇതില്‍ 20000 പേരും ഇറാഖില്‍ നിന്നുള്ളവരാണെന്നുമാണ് യു.എന്‍ റിപ്പോര്‍ട്ട്. ഭൂരിഭാഗം കുട്ടികളും സിറിയയില്‍ തന്നെ പ്രസവിക്കപ്പെട്ടവരാണ്. മാതാപിതാക്കളുടെ പൗരത്വം കുട്ടികള്‍ക്ക് നല്‍കാന്‍ ആ രാജ്യങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. ആകെ 50 രാജ്യങ്ങളില്‍ നിന്നുള്ള ഐ.എസുകാരാണ് സിറിയയിലുള്ളത്. 2013 ഏപ്രിലിനും 2018 ജൂണിനുമിടയിലായി ഇറാഖിലും സിറിയയിലും 80 രാജ്യങ്ങളില്‍ നിന്നുള്ള 40,000 പേര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."