അധ്യാപനത്തില്‍ ഗെയ്മിഫിക്കേഷന്‍; ശ്രദ്ധയാകര്‍ഷിച്ച് കുസാറ്റ് അധ്യാപകന്‍
കൊച്ചി: കഠിനമായ വിഷയങ്ങള്‍ കളികളുമായി കൂട്ടിയിണക്കി എളുപ്പവും ആസ്വാദ്യകരവുമായ രീതിയില്‍ സ്വീകര്‍ത്താവിലേക്കെത്തിക്കുന്ന ഗെയ്മിഫിക്കേഷന്‍ എന്ന നൂതന ശാസ്ത്രീയ രീതിയുമായി രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച് കുസാറ്റ് അധ്യാപകന്‍ ഡോ. മനു മെല്‍വിന്‍ ജോയ്.
ലോകത്തിലെ ഏറ്റവും വലിയ വനിതാ സര്‍വകലാശാലയായ സഊദി അറേബ്യയിലെ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുര്‍റഹ്മാന്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ 'അക്കാദമിക വിഷയങ്ങളിലെ ഗെയ്മിഫിക്കേഷന്‍' എന്ന വിഷയത്തില്‍ തന്റെ രണ്ടാമത്തെ രാജ്യാന്തര ഓണ്‍ലൈന്‍ പരിശീലന പരിപാടി കഴിഞ്ഞ ദിവസം അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഇതില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍ സൃഷ്ടിച്ച സംതൃപ്തിയിലാണ് കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ ഈ അസ്സിസ്റ്റന്റ് പ്രൊഫസര്‍.
പുതിയ കാലത്തിന്റെ പഠന രീതികളില്‍ ഗെയ്മിഫിക്കേഷനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ഡോ. മനുവിന് ക്ഷണം ലഭിക്കുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ വിദ്യാഭ്യാസ, കോര്‍പറേറ്റ് സ്ഥാപനങ്ങളിലും ഗെയ്മിഫിക്കേഷന്‍ വിഷയത്തില്‍ അദ്ദേഹം പരിശീലനം നല്‍കിക്കഴിഞ്ഞു.
ഇതിനോടകം അന്‍പതിലേറെ ബാച്ചുകളിലായി അഞ്ഞൂറിലധികം പരിശീലന മണിക്കൂറുകള്‍ പൂര്‍ത്തിയാക്കിയ പരിപാടിയില്‍ രണ്ടായിരത്തില്‍പരം അധ്യാപകരും കോര്‍പറേറ്റുകളും ഗവേഷണ വിദ്യാര്‍ഥികളും നൂറില്‍പരം കോര്‍പറേറ്റ് പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."