HOME
DETAILS

ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 136 പേര്‍ മരിച്ചു

  
backup
September 21 2018 | 19:09 PM

%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

 

ദുഡോമ: ടാന്‍സാനിയയില്‍ കടത്തു ബോട്ട് മുങ്ങി 136 പേര്‍ മരിച്ചു. ഉഗാണ്ട, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായി. 400 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ച ബോട്ട് ഉകര്‍വയിലെ ചെറുതുറമുഖത്തിന് സമീപമാണ് മുങ്ങിയത്.
37 പേരെ കഴിഞ്ഞ ദിവസം രക്ഷിച്ചുവെന്നും ചിലര്‍ ഗുരുതര സാഹചര്യത്തിലാണെന്നും മ്വാന്‍സ കമ്മിഷനര്‍ ജോണ്‍ മംഗല പറഞ്ഞു. ടിക്കറ്റ് വില്‍പന നടത്തിയ വ്യക്തിയും മുങ്ങി മരിച്ചതിനാല്‍ ബോട്ടില്‍ സഞ്ചരിച്ചവരുടെ പൂര്‍ണ വിവരം ലഭ്യമായിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍, യാത്രക്കാര്‍ വര്‍ധിച്ചതാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരക്കേറിയ പാതയിലാണ് അപകടമുണ്ടായത്. ബോട്ട് സഞ്ചരിച്ചിരുന്ന യുക്ര ഉകര്‍വെ പാതയില്‍ ദിനംപ്രതി എട്ട് തവണയാണ് ബോട്ട് സര്‍വിസ് നടത്തുന്നത്. സമീപ പ്രദേശമായ ബഗറൂറയില്‍ മാര്‍ക്കറ്റ് ദിവസമായതിനാലാണ് ബോട്ടില്‍ തിരക്കുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പുറമെ സിമന്റ്, ചോളം ഉള്‍പ്പെടെയുള്ള ചരക്കുകളും ബോട്ടിലുണ്ടായിരുന്നു.
തീരത്ത് നിന്ന് 50 മീറ്റര്‍ അകലെയായാണ് ബോട്ട് മുങ്ങിയത്. ആള്‍ക്കൂട്ടം കൂടിയതിനാല്‍ നിരവധി പേര്‍ക്ക് നീന്താന്‍ സാധിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗ്ഫുലി ദുഃഖം രേഖപ്പെടുത്തി. എന്നാല്‍, സര്‍ക്കാരിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബോട്ട് യാത്രയിലെ അപകട സാഹചര്യം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, അവര്‍ അത് ശ്രദ്ധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ജോണ്‍ മ്‌നായിക കുറ്റപ്പെടുത്തി.
സന്‍സിബാര്‍ ദ്വീപില്‍ ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 2012ല്‍ 145 യാത്രക്കാര്‍ മരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  2 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  2 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  2 days ago